ക്രെഡിറ്റ് കാര്‍ഡ് കുടിശിക ആയോ?, ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്ത് തടി കാക്കാം

ആശുപത്രി വാസം പോലുളള അപ്രതീക്ഷിത ചെലവുകള്‍ ഉാകുമ്പോള്‍ വലിയ ആശ്വാസമാകുന്നതാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. തൊഴില്‍പരമായി നാടും വീടും വിട്ട് അന്യദേശത്ത് താമസിക്കേി വരുന്നവര്‍ക്ക് പെട്ടന്നെ ഒരു ഫ്ളൈറ്റ് ടിക്കറ്റ് എടുക്കുന്നതിനും വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനുമെല്ലാം ഇത് ഉപകരിക്കും. ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വിശ്വസിച്ച് സുഹൃത്തായി കൂടെ കൂട്ടാം ക്രെഡിറ്റ് കാര്‍ഡുകളെ.

നിലവിലുള്ള വരുമാനത്തിന് പെട്ടന്ന് തടസമുാകുമ്പോഴോ, ഒഴിച്ചു കൂടാനാവാത്ത അപ്രതീക്ഷിത ചെലവുകള്‍ വന്നുപെടുമ്പോഴോ പെട്ടെന്ന് ആശ്രയമാകുന്നതാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. ഇത്തരം സാഹചര്യങ്ങളില്‍ ആരുടെയും മുന്നില്‍ കൈ നീട്ടാതെ കാര്യങ്ങള്‍ നടത്താന്‍ ഉപകരിക്കുമെന്നതിനാലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ സുഹൃത്തുക്കളാകുന്നത്.

55 ദിവസം വരെ ഈ കടത്തിന് പലിശ നല്‍കേതില്ല എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. 2 ലക്ഷം രൂപ ക്രെഡിറ്റ് ലിമിറ്റുള്ള കാര്‍ഡില്‍ അത്രയും തുക ര് മാസത്തോളം പലിശയില്ലാതെ കൈകാര്യം ചെയ്യാം എന്നത് വലിയ കാര്യമല്ലേ. ഇതൊക്കെയാണെങ്കിലും സാമ്പത്തിക അച്ചടക്കമില്ലാത്തവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ക്രെഡിറ്റ് കാര്‍ഡ്. കൃത്യതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഫലത്തേക്കാളേറെ ദോഷം ചെയ്യുന്നതാണ് ഇത്. അതായത്, പ്രതിസന്ധിയില്‍ നിങ്ങള്‍ക്ക് വളരെ സഹായകരമാകുന്ന ഈ സുഹൃത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും നിങ്ങളെ തള്ളിവിട്ടേക്കാം.

അപ്രതീക്ഷിതമയി വലിയ ചെലവുകള്‍ വന്നുപെടുന്ന സാഹചര്യത്തിലോ വരുമാനം കുറയുമ്പോഴോ പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് വില്ലനാകും. ബില്‍ കുടിശികയായാല്‍ 30 – 40 ശതമാനമാണ് പലിശ. ഇത് വലിയ ബാധ്യത വരുത്തി വയ്ക്കും. എന്തായാലും ക്രെഡിറ്റ് കാര്‍ഡിന്റെ സാധ്യതയും സൗകര്യവും മനസിലാക്കിയ, സാമ്പത്തിക അച്ചടക്കം പാലിക്കുന്നവര്‍ പിന്നീട് ഇത് ഉപേക്ഷിക്കാന്‍ സാധ്യതയില്ല. ബില്‍ കുടിശിക പ്രശ്നം പരിഹരിക്കാന്‍ പിന്നെ എന്താണ് മാര്‍ഗം? ഇവിടെയാണ് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്ന സാധ്യത അവശേഷിക്കുന്നത്.

ബാലന്‍സ് ട്രാന്‍സ്ഫര്‍

നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് കുടിശിക മറ്റൊരു കാര്‍ഡിലേക്ക് മാറ്റുക എന്നതാണ് ഇവിടെ ചെയ്യുന്നത്. അതായത്, നിങ്ങളുടെ കാര്‍ഡിന്റെ വായ്പാ പരിധി അല്ലെങ്കില്‍ ക്രെഡിറ്റ് ലിമിറ്റ് 1 ലക്ഷം രൂപയാണെന്ന് കരുതുക. അതില്‍ 80,000 ആണ് ഇപ്പോള്‍ കുടിശികയായിരിക്കുന്നത്. ഇതിന്റെ ഗ്രേസ് പീരിയഡ് (പലിശ രഹിത കാലം) കഴിഞ്ഞിരിക്കുന്നു. ഇനി ര് സാധ്യതകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഒന്ന് ബില്ലില്‍ പറയുന്ന തീയതിയില്‍ മുഴവന്‍ തുകയും അടച്ച് പലിശയില്‍ നിന്നും ബാധ്യതയില്‍ നിന്നും രക്ഷ നേടാം. അല്ലെങ്കില്‍ മിനിമം ബാലന്‍സ് അടച്ച് ബാക്കിയുള്ള തുക ഇഎം ഐ ആക്കി മാറ്റാം. ഇ എം ഐ ആക്കിയാലും പലിശ 40 ശതമാനം വരെ വരും. മിനിമം ബാലന്‍സ് എന്നത് 5,000 രൂപ മുതല്‍ ആകാം. ഇവിടെയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്ന സാധ്യത തെളിയുന്നത്. അതായത് ബില്‍ കുടിശികയായി, അടയ്ക്കാനൊട്ട് നിവൃത്തിയുമില്ലാത്ത അവസ്ഥ.

ഒന്നിലധികം കാര്‍ഡ് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരു കാര്‍ഡിലെ പലിശരഹിത ദിവസങ്ങള്‍ കഴിഞ്ഞും (സാധാരണ 55 ദിവസം വരെ) കുടിശിക അടയ്ക്കാനാവുന്നില്ലെങ്കില്‍ മറ്റൊരു കാര്‍ഡിലേക്ക് കുടിശിക മാറ്റാം. ഇങ്ങനെ മാറുമ്പോള്‍ ആദ്യത്തെ കാര്‍ഡ് ബാധ്യതാ രഹിതമാകും. അതായത് ആ ബാധ്യത രാാം കാര്‍ഡിലേക്ക് മാറ്റി നല്‍കുന്നു എന്നര്‍ഥം. സാധാരണ നിലയില്‍ പ്രമുഖ ബാങ്കുകളെല്ലാം ഇങ്ങനെ ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം നല്‍കുന്നു. ഇവിടെയുള്ള ഗുണം എന്താണെന്നു വച്ചാല്‍ ഇങ്ങനെ ബാലന്‍സ് ട്രാന്‍സ്ഫര്‍ സൗകര്യം നല്‍കുമ്പോള്‍ ബാങ്കുകള്‍ ആറ് മാസം വരെ ഗ്രേസ് പീരിയഡ് അനുവദിക്കാറു്. അതായത് ഒരു കാര്‍ഡിലെ കുടിശിക ഇങ്ങനെ ഏറ്റെടുക്കുമ്പോള്‍ അതിന് ആറ് മാസം വരെ പലിശ ഒന്നും അടയ്ക്കേതില്ല. ഈ ‘ബ്രീത്തിങ് സ്പേസ്’ ഉപയോഗപ്പെടുത്തി സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കുകയും ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുകയുമാകാം. മാസഗഢുവായോ അല്ലാതെയോ പണം തിരിച്ചടവ്
നടത്തി തടി രക്ഷിച്ചെടുക്കാം.

ശ്രദ്ധിക്കാം

ഇവിടെ ശ്രദ്ധിക്കേ ചില കാര്യങ്ങളു്. നിലവിലെ കുടിശിക കുറച്ചിട്ടുള്ള ക്രെഡിറ്റ് ലിമിറ്റേ പുതിയ കാര്‍ഡില്‍ അനുവദിക്കൂ. അതായത് ആദ്യ കാര്‍ഡില്‍ ചെലവാക്കാവുന്ന തുക 100,000 ആണെന്നിരിക്കട്ടെ. അതില്‍ കുടിശികയായ 80,000 രൂപയാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതെങ്കില്‍ ആ തുക കഴിച്ചാകും പുതിയ കാര്‍ഡിന്റെ വായ്പാ പരിധി. എപ്പോള്‍ കുടിശിക തീര്‍ക്കുന്നുവോ അപ്പോള്‍ മുതല്‍ പൂര്‍ണ വായ്പാ പരിധി ഉപയോഗിക്കാം.

ഇങ്ങനെ ചെയ്യുമ്പോള്‍ ചില നേട്ടങ്ങളുണ്ട്. പ്രധാന നേട്ടം ആറ് മാസത്തേക്ക് 40 ശതമനത്തോളം വരുന്ന പലിശ ലാഭിക്കാം എന്നത് തന്നെ. മറ്റൊന്ന് ക്രെഡിറ്റ് കാര്‍ഡ് കുടിശിക വരുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിലുാകുന്ന കുറവ് ഇവിടെ ഒഴിവാകും. പലിശയില്ലാക്കാലത്തിന്റെ നേട്ടം ഇവിടെ ആസ്വദിക്കാം. പലപ്പോഴും ഇങ്ങനെ ചെയ്യാന്‍ ബാങ്കുകള്‍ ഓഫര്‍ പീരിയഡ് പ്രഖ്യാപിക്കാറു്. പ്രോസസിംഗ് ഫീസ് ഇവിടെ പൂര്‍ണമായും ഒഴിവാക്കും. ചില ബാങ്കുകള്‍ ആകെ കുടിശിക തുകയുടെ 1- 1.5 ശതമാനം പ്രോസസിംഗ് ഫീ വാങ്ങാറു്.

മിനിമം കുടിശിക

ഇനി ബാലന്‍സ് ട്രാന്‍സ്ഫറിന് സാധ്യതയില്ലാത്ത വിധം തീരെ നിവൃത്തിയില്ലെങ്കില്‍ ഇതേ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ വ്യക്തിഗത വായ്പ സ്വീകരിച്ച് കുടിശിക അടയ്ക്കാവുന്നതാണ്. അങ്ങനെ ക്രെഡിറ്റ് സ്‌കോറില്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെടാം. പക്ഷെ, ഇവിടെ പലിശ വളരെ കൂടുതലായിരിക്കും. വ്യക്തിഗതവായ്പയ്ക്ക് ഭവന വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവേ പലിശ കൂടുതലാണ്. പക്ഷെ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഈ രീതി പരീക്ഷിക്കുന്നതും നല്ലതാണ്. കാരണം വ്യക്തിഗത വായ്പകള്‍ 9.5-13 ശതമാനം പലിശ നിരക്കില്‍ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡില്‍ ഇത് 30-40 ശതമാനമാണ്. സ്വര്‍ണ പണയ വായ്പകളും ഇവിടെ പരീക്ഷിക്കാവുന്നതാണ്. അതുകൊ് താത്കാലിക സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെടാതെ അനുയോജ്യമായ വഴികളിലൂടെ ഇത് തരണം ചെയ്യുക.