കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 30,200 രൂപ; വില 30,000 കടക്കുന്നത് ചരിത്രത്തില്‍ ആദ്യം

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. പവന് 30,000 രൂപയാണ് കടന്നിരിക്കുന്നത്. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200 രൂപയിലേയ്ക്കാണ് സ്വര്‍ണവില എത്തിയത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്.

ശനിയാഴ്ച സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധന  2,200 രൂപയാണ്.

യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ നാല് ശതമാനം വില വര്‍ദ്ധിച്ച് 1,577 ഡോളറില്‍ എത്തി നില്‍ക്കുന്നത്.