ബി.എൻ.ഐ ബിസിനസ് വളർച്ചക്ക് ഒരു ആഗോള നെറ്റ് വർക്ക്

മുപ്പത്തിയെട്ട് വർഷം മുമ്പ് ബിസിനസ് വളർത്തുന്നതിന് നൂതന ആശയങ്ങൾ എങ്ങിനെ പ്രാവർത്തികമാക്കാം എന്ന ഐവാൻ മിസ്നർ എന്ന വ്യക്തിയുടെ അന്വേഷണം എത്തിച്ചേർന്നത്,  ആഗോള തലത്തിൽ വലിയൊരു പ്രസ്ഥാനത്തിന്റെ പിറവിയിലേക്കാണ്.  ബി. എൻ. ഐ എന്ന ചുരുക്കപ്പേരിൽ ബിസിനസ് ലോകത്ത്  ശ്രദ്ധേയമായ ബിസിനസ് നെറ്റ് വർക് ഇന്റർനാഷണൽ. റഫറൽ ബിസിനസ് എന്ന ആശയമാണ് അദ്ദേഹം ഇതിലൂടെ മുന്നോട്ടു വെച്ചത്. ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് സംഘടനകളിൽ ഒന്നായി യു. എസിലെ നോർത്ത് കരോലിന ആസ്ഥാനമായുള്ള  ബി .എൻ. ഐ മാറിക്കഴിഞ്ഞു. 2017ൽ മാത്രം 1360 കോടി ഡോളറിന്റെ ബിസിനസാണ് റഫറൽ മുഖേന  ഇതിലെ അംഗങ്ങൾ നേടിയെടുത്തത്. കൊച്ചുകേരളത്തിലും  ബി എൻ ഐ  സജീവമാണ്. ആറു വർഷം കൊണ്ട്  650 കോടി രൂപയുടെ ബിസിനസ് റഫറൻസ് വഴിയായി കൊച്ചി റീജിയണിലെ അംഗങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ മാത്രം നേടിയത്  250  കോടിരൂപയുടെ ബിസിനസ്.  ബി എൻ ഐ യെ കുറിച്ചും അതിന്റെ പ്രവർത്തന രീതികളെ കുറിച്ചും കൊച്ചി റീജിയന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാറുമായി നടത്തിയ അഭിമുഖം. 
എന്താണ് ബി. എൻ. ഐ ? ഇതിന്റെ തുടക്കം, പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾ വിശദമാക്കാമോ ? 
ബിസിനസ് നെറ്റ് വർക് ഇന്റെൻർനാഷണൽ 1985ൽ  അമേരിക്കയിൽ ഐവാൻ  മിസ്നർ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ്  ആരംഭിക്കുന്നത്. ബിസിനസിൽ പരസ്പരമുള്ള  റഫറലുകളുടെ  പ്രാധാന്യം മനസിലാക്കിയാണ് അദ്ദേഹം ഇതിനു തുടക്കം കുറിക്കുന്നത്. ഒരേ ബിസിനസ് മനോഭാവത്തിലുള്ളവർ ഒരുമിച്ച് ചേർന്ന്,  പരസ്പരം റഫറൻസ് കൈമാറി ബിസിനസ് വളർത്തുന്നതിനുള്ള ഒരു വേദിയാണ് ബി എൻ ഐ. ബിസിനസ്  ഒരു കൾച്ചർ കൂടിയാണ് ഇവിടെ  . ഇതിൽ അച്ചടക്കം വളരെ പ്രാധാന്യമേറിയ ഘടകമാണ്.
ഇന്ന് ലോകത്തെമ്പാടുമായി 73ൽ പരം രാജ്യങ്ങളിൽ ബി. എൻ. ഐയുടെ സാന്നിധ്യം ഉണ്ട്.  254,000  അംഗങ്ങൾ  വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്നു.  8500ൽ പരം ചാപ്റ്ററുകളാണ് ലോക വ്യാപകമായി ഈ സംഘടനക്ക് ഉള്ളത്.  ഏറ്റവും കൂടുതൽ  മെമ്പേർസ്  ഉള്ളത്,  ഇത് ആരംഭിച്ച അമേരിക്കയിൽ തന്നെയാണ്. ഫ്രാൻസാണ് ഇപ്പോൾ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത്. എന്നാൽ ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ അംഗസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു വരികയാണ്. 28500 ൽ പരം അംഗങ്ങളാണ് ഇന്ത്യയിൽ ബി. എൻ. ഐ ക്കുള്ളത്. കേരളത്തിൽ  ആയിരത്തിൽപരം അംഗങ്ങൾ.   കൊച്ചിയിൽ മാത്രം 13  ചാപ്റ്ററുകളിലായി  750 അംഗങ്ങൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
റഫറലുകൾ എന്താണെന്ന് വിശദീകരിക്കാമോ ?
പ്രോസ്‌പെക്ടീവ്  ക്ലയന്റിസിനെ കണ്ടെത്തുക എന്നതാണ് ഒരു ബിസിനസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് കണ്ടെത്തുന്നത് വിവിധ തലങ്ങളിലുള്ള  ബിസിനസ് ഡെവലപ്മെന്റ് രീതികൾ അല്ലെങ്കിൽ മാർക്കറ്റിംഗ് പദ്ധതികൾ  വഴിയാണ്. ഇത് വളരെയേറെ  റിസോർസ് ഉപയോഗിച്ച്,  ഏറെ സമയമെടുത്ത് ചെയ്യുന്ന ഒരു പ്രവർത്തനമാണ്. ഇതിനെ ഒന്ന് ലഘൂകരിക്കുക എന്നതാണ് റഫറൽ  രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഒരു ലീഡ് ബിസിനസായി കൺവെർട്ട് ചെയ്യുന്ന ത് കുറച്ചു കൂടി എളുപ്പമാക്കുന്നു എന്നർത്ഥം. ചില റിസർച് പറയുന്നത് റഫറൽ വഴി ബിസിനസ് ചെയ്യുന്നത് ഒരു ലീഡിനെ അപേക്ഷിച്ച് 70 ശതമാനം  വരെ ഈസിയാണ്  എന്നാണ്.
ബി. എൻ. ഐ മെമ്പറാകുന്നത് എങ്ങനെയാണ് ? 
ബി എൻ ഐയുടെ പ്രവർത്തന രീതി  കണ്ട് മനസിലാക്കുക എന്നതാണ് ഇതിനു ആദ്യം വേണ്ടത്.  അതിനായി പുതിയ  ആളുകളെ പരിചയപ്പെടുത്തുന്നതിന് നിലവിലുള്ള മെമ്പർമാർക്ക് അനുമതിയുണ്ട്. യോഗങ്ങൾ അറ്റൻഡ് ചെയ്യുമ്പോൾ   ചാപ്റ്ററിലെ മെമ്പർഷിപ്പ് കമ്മറ്റി അംഗമാകാൻ ഉദ്ദേശിക്കുന്ന ആളെ  പ്രവർത്തനരീതികൾ പറഞ്ഞ മനസിലാക്കും.  ബി. എൻ. ഐയുടെ ലക്ഷ്യങ്ങളും അംഗത്തിന്റെ ലക്ഷ്യങ്ങളും പരസ്പരം മനസിലാക്കുന്നതിന്  ഇത് അവസരമൊരുക്കും.  അംഗങ്ങളുടെ  ബിസിനസ് വളർത്തുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനം.
ചാപ്റ്റർ മീറ്റിംഗുകളെ കുറിച്ച് പറയാമോ ? 
ബി. എൻ. ഐ ചാപ്റ്റർ മീറ്റിംഗ് ഓരോ ആഴ്ചയിലും നടക്കും. ഇന്ത്യയിൽ ചൊവ്വ മുതൽ വെള്ളി വരെയുള്ള  ഏതെങ്കിലും ഒരു ദിവസമാണ് യോഗം ചേരുന്നത്. രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30  വരെയാണ് മീറ്റിംഗ് ചേരുന്നത്. അജണ്ട നിശ്ചയിച്ചാണ് ഈ യോഗങ്ങൾ നടക്കുക. ഇവിടെ മെമ്പേഴ്സിന് തങ്ങളുടെ  ബിസിനസ് അവതരിപ്പിക്കാൻ അവസരമുണ്ടാകും.  ഓരോ ആഴ്ചയിലും രണ്ടു പേർക്ക്  തങ്ങളുടെ ബിസിനസ്  വിശദമായി അവതരിപ്പിക്കാൻ അവസരമുണ്ടാകും. ഫീച്ചർ പ്രസന്റേഷൻ എന്നാണ് ഇതിനു പറയുന്നത്. അതാത് ആഴ്ചയിൽ തങ്ങൾക്ക് ലഭിച്ച  റഫറലുകൾക്ക് നന്ദി പറയുന്നതിന് അംഗങ്ങൾക്ക്  അവസരമുണ്ടാകും. അടുത്ത ആഴ്ചയിലെ പരിപാടികളെ കുറിച്ചു്  വ്യക്തത വരുത്തി യോഗം അവസാനിപ്പിക്കുകയാണ് പതിവ്.
അംഗങ്ങൾക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ടോ ? 
എസ് എം ഇ സെക്ടറിലാണ് ബി എൻ ഐയിലെ കൂടുതൽ അംഗങ്ങൾ. സ്മാൾ –  മീഡിയം സ്കെയിൽ ബിസിനസ് ഓണേഴ്സിന്റെ ബിസിനസ് വികസനത്തിലാണ് സംഘടന കൂടുതൽ  ഊന്നൽ നൽകുന്നത്. ഇതിനാവശ്യമായ  പല രീതിയിലുള്ള ട്രെയിനിംഗ് പ്രോഗ്രാം ബി എൻ ഐ സംഘടിപ്പിക്കുന്നു. ബിസിനസ് ഉടമകൾക്ക് വേണ്ടി   വിവിധ തലങ്ങളിൽ  ലീഡർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. ബി എൻ ഐ ഒരു ബിസിനസ് ഡെവലപ്മെന്റ് ടൂളാണ്. അതുകൊണ്ട് അതിന്റെ നിയതമായ നിർദേശങ്ങൾ പാലിച്ചു വേണം ഇതിനെ സമീപിക്കാൻ. ഓരോ ചാപ്റ്ററിനും വെബ്‌സൈറ്റുണ്ട്. ഇതിൽ ബിസിനസ് ഉടമകളുടെ വിവരങ്ങൾ വരുന്നു. ഇതോടൊപ്പം അദ്ദേഹം “ഗ്ലോബൽ കണക്റ്റ്” എന്ന ആഗോള നെറ്റ് വർക്കിൽ ആഡ് ചെയ്യപ്പെടുന്നു. അങ്ങിനെ ഒരു അംഗത്തിന് രാജ്യാന്തര തലത്തിൽ നിന്നു പോലും റഫറൻസ് കിട്ടുന്നതിന് ഈ നെറ്റ് വർക്ക് വഴിയൊരുക്കുന്നു.
ഇന്ത്യയിലേക്കുള്ള വരവ് എങ്ങിനെ ? 
ഇന്ത്യയിൽ 14 വർഷം മുമ്പ് മുംബൈയിലാണ് ആദ്യ ചാപ്റ്റർ തുടങ്ങുന്നത്. 2013ൽ കൊച്ചിയിൽ തുടങ്ങുമ്പോൾ ഇന്ത്യയിലൊട്ടാകെ 2400ൽ പരം മെമ്പേഴ്‌സാണ് ഉണ്ടായിരുന്നത്. 70  ചാപ്റ്ററുകളാണ് അന്നുണ്ടായിരുന്നത്. ഇപ്പോൾ മൊത്തം 585  ചാപ്‌റ്റേഴ്‌സാണ് രാജ്യത്ത്  ഉള്ളത്. ബി എൻ ഐയിൽ അറ്റൻഡൻസ് പോളിസി വളരെ കർശനമാണ്. മൂന്ന് യോഗങ്ങളിൽ തുടർച്ചയായി ആബ്സെന്റയാൽ അംഗത്വം നഷ്ടമാകും. ഇത് കൂടാതെ പരിശീലന പരിപാടികൾ  ബി എൻ ഐയുടെ ഒരു  കള്‍ച്ചറാണ്. അതുകൊണ്ട് പരിശീലന പരിപാടികളിൽ പങ്കെടുക്കേണ്ടതും നിർബന്ധമുള്ള കാര്യമാണ്.
ബിസിനസിൽ ഉടമ മാത്രമാണ് തുടർച്ചയായുള്ളത്. മറ്റുള്ളവരെല്ലാം വന്നു പോകുന്നവരാണ്. അതുകൊണ്ട്  ബന്ധങ്ങൾ ഉണ്ടാക്കേണ്ടത് പ്രധാനമായും ഉടമ തന്നെയാണ്. മറ്റു സംഘടനകളിൽ ഇന്ന് വ്യത്യസ്തമായി  ഫിയർ ഓഫ് കോമ്പറ്റിഷൻ ഇവിടെ ഉണ്ടാകുന്നില്ല.  ലോങ്ങ് ടേം റിലേഷൻഷിപ്പ് ഉണ്ടാക്കേണ്ടത് ബിസിനസിന്റെ വിജയത്തിന് അനിവാര്യമാണ് . അതിനു ഏറ്റവും സഹായകമായ വേദിയാണ് ബി എൻ ഐ. ഇപ്പോൾ കൊച്ചി നഗരത്തിനു പുറത്തുള്ള പ്രാദേശിക പട്ടണങ്ങളിൽ കൂടി ഇതിന്റെ പ്രവർത്തനം എത്തിക്കാൻ ഒരു ചാപ്റ്റർ തുടങ്ങാനുള്ള ശ്രമം പുരോഗമിക്കുകയാണ്.  നോർത്ത് പറവൂർ, അങ്കമാലി, പെരുമ്പാവൂർ തുടങ്ങിയ മേഖലകളെ കോർത്തിണക്കിയാണ് പുതിയ ചാപ്റ്റർ തുടങ്ങുന്നത്.
ഈ രംഗത്ത്  ഭാവിയിലേക്കുള്ള താങ്കളുടെ  വിഷൻ ? 

പത്ത് വർഷത്തിനുള്ളിൽ അംഗങ്ങളുടെ എണ്ണം 3000  ആയി ഉയർത്തുകയാണ് മുഖ്യ ലക്‌ഷ്യം.   അവരുടെ മൊത്തം ബിസിനസിന്റെ 50 ശതമാനം ബി എൻ ഐ വഴിയാക്കി മാറ്റുകയും വേണം. അങ്ങനെ 3000 അംഗങ്ങളും  3000 കോടിയുടെ ബിസിനസുമാണ് കൊച്ചി റീജിയൻ അടുത്ത പത്ത് വർഷത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്.