ഇന്ത്യയിലെ ഏറ്റവും മികച്ച രോഗീസൗഹൃദ ആശുപത്രി; അവാര്‍ഡ് വാങ്ങി ആസ്റ്റര്‍ ഗ്രൂപ്പ്

രാജ്യത്തെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ്. ആശുപത്രി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയ തലത്തിലുള്ള ഏറ്റവും വലിയ സംഘടനയായ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ അവാര്‍ഡാണ് ആസ്റ്റര്‍ ഗ്രൂപ്പിന് ലഭിച്ചത്.

മുംബൈയില്‍ വെച്ചാണ് അവാര്‍ഡ്ദാന ചടങ്ങ് നടന്നത്. ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ സനദ്, ആസ്റ്റര്‍ സി എം ഐ, ആസ്റ്റര്‍ മെഡ്കെയര്‍ എന്നിവയുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.