ട്രൂകോളറിന്‍റെ പുതിയ പ്രാദേശിക വീഡിയോ സൊലൂഷനുകൾക്ക് 150 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കൾ

● ടയർ 2, ടയർ 3 നഗരങ്ങളിൽ ബ്രാൻഡുകൾക്ക് 30 ശതമാനം വരെ ക്ലിക്ക് ത്രൂ റേറ്റ് മെച്ചപ്പെടുത്താനായി
● പ്രാദേശികഭാഷാ വിപണിയിൽ നിന്ന് 145 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കൾ

ട്രൂകോളറിന്‍റെ ബ്രാൻഡ് സൊലൂഷൻ പ്ലാറ്റ്‌ഫോം പ്രാദേശികഭാഷാ വിപണിയിൽ മികച്ച വളർച്ച നൽകുന്നുവെന്ന പ്രഖ്യാപനവുമായി കമ്പനി. ഇന്ത്യയിൽ ഉടനീളമുള്ള ഇൻഡസ്ട്രി സ്റ്റാൻഡേർഡിലും അധികം എൻഗേജ്മെന്‍റ് നൽകാൻ ഈ പ്ലാറ്റ്‌ഫോമിന് കഴിയുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ടയർ 2, ടയർ 3 നഗരങ്ങളിലുള്ള ട്രൂകോളറിന്‍റെ ശക്തമായ സാന്നിദ്ധ്യവും പ്രാദേശിക ഭാഷാ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാനുള്ള ശേഷിയും മുതലാക്കി ബ്രാൻഡുകൾക്ക് അവരുടെ വിസിബിളിറ്റി വർദ്ധിപ്പിക്കാനും ഇന്ത്യയിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യാനും സാധിക്കുന്നു.

ട്രൂകോളറിന്‍റെ പ്രോഗ്രമാറ്റിക് പ്ലാറ്റ്‌ഫോം ബ്രാൻഡുകൾക്ക് ഇന്നൊവേറ്റീവായ പരസ്യങ്ങൾക്കുള്ള അവസരമൊരുക്കുന്നു. പ്രാദേശിക ഭാഷാ വിപണിയിലുള്ള 145 ദശലക്ഷം സജീവ ഉപയോക്താക്കൾക്ക് സന്ദർഭോചിതമായ സന്ദേശങ്ങൾ നൽകാനായി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത പരസ്യങ്ങളാണ് ഉപയോഗിക്കുക. 1600 ഡയലെക്റ്റുകളിലായി 30-ലേറെ ഭാഷകൾ സംസാരിക്കുന്ന ഒരു ബില്യണിലേറെ ആളുകൾ ഉള്ള വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. മറ്റേതൊരു മാധ്യമവും പോലെ തന്നെ ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുന്നവർക്ക് ഈ ജനവിഭാഗത്തെയും ബ്രാൻഡ് റീച്ച് വർദ്ധിപ്പിക്കാൻ ആവശ്യമാണ്.

ബ്രാൻഡ് അവതരിപ്പിക്കാനും ഉൽപ്പന്നങ്ങൾ കാണിക്കാനും വിൽപ്പന വർദ്ധിപ്പിക്കാനും വീഡിയോ പരസ്യങ്ങളാണ് ഏറ്റവും നല്ല മാർഗ്ഗം. കുറഞ്ഞ കാലത്തിനിടെ തന്നെ പ്രാദേശിക വിപണിയിൽ ഉയർന്ന എൻഗേജ്മെന്‍റ് നേടാൻ ട്രൂകോളർ വീഡിയോ സൊലൂഷൻസിന് സാധിച്ചിട്ടുണ്ട്. പരസ്യം ചെയ്യുന്നവർക്ക് പ്രേക്ഷകർക്കിടയിൽ കൂടുതൽ എൻഗേജ്മെന്‍റും ഇമോഷണൽ ഇംപാക്റ്റും സൃഷ്ടിക്കാൻ കഴിയുന്നതിനാൽ ഈ പ്ലാറ്റ്‌ഫോം പ്രിയപ്പെട്ടതാണ്.

ട്രൂകോളറിന്‍റെ പ്രോഗ്രമാറ്റിക് പരസ്യം ചെയ്യൽ ബ്രാൻഡുകൾക്ക് ഒരുക്കി നൽകുന്നത് സുരക്ഷിതമായ പരിതസ്ഥിതിയാണ്. ഈ സംവിധാനത്തിന്‍റെ പ്രാഥമിക ശ്രദ്ധ അർത്ഥവത്തായ സ്വാധീനം സൃഷ്ടിക്കുക എന്നതിലും പാർട്ണർ ക്യാമ്പെയ്നുകൾ സൃഷ്ടിക്കുക എന്നതിലുമാണ്. ജുവലറി, എഫ്എംസിജി ബ്രാൻഡുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, കൺസ്ട്രക്ഷൻ ക്ലയന്‍റുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലുള്ളവർ പ്രാദേശിക പ്രേക്ഷക വിഭാഗങ്ങളിലേക്ക് എത്തിച്ചേരാനായി ട്രൂകോളർ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട്.

ഈ ബ്രാൻഡുകളെല്ലാം അവരുടെ പരസ്യങ്ങൾ പ്രമോട്ട് ചെയ്യാനായി (വീഡിയോ, ബാനർ പരസ്യങ്ങൾ) വിവിധ ഭാഷകളിൽ ട്രൂകോളറിനെ പ്രയോജനപ്പെടുത്തിയപ്പോൾ കാണാൻ കഴിഞ്ഞത് 30 ശതമാനം മെച്ചപ്പെട്ട ക്ലിക്ക് ത്രൂ റേറ്റുകളാണ്. ഞങ്ങളുടെ പ്ലാറ്റ്‌ഫോം നിലവിൽ ഹിന്ദി, തെലുങ്ക്, മലയാളം, പഞ്ചാബി, ഒഡിയ, കന്നഡ, തമിഴ്, ബംഗാളി, അസമീസ് ഭാഷകളിൽ ക്രിയേറ്റീവുകൾ നൽകുന്നുണ്ട്.

“ഇന്ത്യയിൽ മൊബൈൽ ഇന്‍റർനെറ്റും പരസ്യം ചെയ്യലും മുഖ്യധാരയിലേക്ക് വരുമ്പോൾ, പ്രാദേശിക വിപണികൾക്കും ഭാഷകൾക്കുമുള്ള പ്രാധാന്യം ബ്രാൻഡുകൾ തിരിച്ചറിയുകയാണ്. ട്രൂകോളറിന്‍റെ 150 ദശലക്ഷം പ്രതിദിന ശരാശരി ഉപയോക്താക്കളെയും 2 ബില്യൺ പ്രതിദിന ഇംപ്രഷനുകളെയും ഞങ്ങളുടെ ബ്രാൻഡ് പാർട്‌ണർമാർ പ്രയോജനപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പ്രേക്ഷകരുമായി ഏറ്റവും നന്നായി കണക്റ്റ് ചെയ്യാൻ സാധിക്കുന്നത് അവരുടെ ഭാഷയിൽ അവരോട് സംവദിക്കുമ്പോഴാണ്” – ട്രൂകോളർ ഗ്ലോബൽ ആഡ്‌സ് ബിസിനസ് വൈസ് പ്രസിഡന്‍റ് സാഗർ മണിക്‌പുരെ പറഞ്ഞു.

“പരസ്യം ചെയ്യുന്നവർക്ക് ശരിയായ ടാർഗറ്റ് പ്രേക്ഷകരിലേക്ക് (എൻഡ് കസ്റ്റമർ, ബിസിനസ് ഉടമകൾ) എത്തിച്ചേരാനുള്ള മികച്ച ഒരു മാധ്യമമാണ് ട്രൂകോളർ. ബ്രാൻഡിന്/പ്രോഡക്റ്റിന് പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള മികച്ചൊരു നേട്ടമാണ് പ്രാദേശിക ഉള്ളടക്കം. കഴിഞ്ഞകാല ക്യാമ്പെയ്‍നിലൂടെ ലഭിച്ച ക്ലിക്ക് > വെബ്‌സൈറ്റ് വിസിറ്റർ അനുപാതം മറ്റ് മാധ്യമ പ്ലാറ്റ്‌ഫോമുകളുമായി താരതമ്യം ചെയ്യുമ്പോൾ 209 ശതമാനം കൂടുതലാണ്” – ഓട്ടംഗ്രേ, ഹെഡ് മീഡിയാ സ്ട്രാറ്റജി ആൻഡ് പ്ലാനിംഗ് ഹെഡ്, ദീപക് പി. പറഞ്ഞു.