രൂപവും ഭാവവും മാറി ഫോക്സ് വാഗൻ ടിഗ്വാൻ വീണ്ടും ഇന്ത്യൻ നിരത്തിൽ, വില 31.99 ലക്ഷം

ടിഗ്വാനെ പുതുമോഡിയിൽ അവതരിപ്പിച്ച് ഫോക്സ് വാഗൺ.എസ്‌യുവി ഗണത്തിലുള്ള ഇതിന്റെ എക്സ് ഷോറും വില 31.99 ലക്ഷം രൂപയാണ്.ബുക്കിംഗുകൾ ആരംഭിച്ചതായും ഡെലിവറികൾ 2022 ജനുവരി പകുതിയോടെ ആരംഭിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 10 മുതൽ ഉപഭോക്താക്കൾക്ക് മുംബൈ, ഡൽഹി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിൽ ടെസ്റ്റ് ഡ്രൈവ് നടത്താം. ആദ്യ മോഡലിൽ നിന്നും വ്യത്യസ്തമായി ഡീസൽ എഞ്ചിന് പകരം പെട്രോൾ എഞ്ചിനാണ് പുതിയ ടിഗ്വാന്റെ പ്രത്യേകത.

2017-ലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൺ 5 സീറ്റർ എസ്‌യുവിയായ ടിഗ്വാനെ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ടിഗ്വാന്റെ 7 സീറ്റർ മോഡൽ അവതരിപ്പിച്ചതോടെ 5 സീറ്റർ ടിഗ്വാൻ വിപണിയിൽ നിന്നും മാറിയിരുന്നു. എന്നാലിപ്പോൾ പുത്തൻ സവിശേഷതകളോടെയും സൗകര്യങ്ങളോടെയും ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ടിഗ്വാനെ വീണ്ടും വില്പനക്കെത്തിച്ചിരിക്കുകയാണ് ഫോക്സ്‌വാഗൺ.

എല്ലാ ഫീച്ചറുകളുമുള്ള എലഗൻസ് പതിപ്പിൽ വില്പനക്കെത്തിയിരിക്കുന്ന പുത്തൻ ടിഗ്വാൻ പൂർണ്ണമായും ഇന്ത്യയിൽ തന്നെയാണ് അസംബിൾ ചെയ്തിരിക്കുന്നത്. ഫോക്സ് വാഗണ്‍ ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനം വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച നാല് എസ്‌യുവികളിൽ ഒന്നാണ് ഈ ഫെയ്‌സ്‌ലിഫ്റ്റഡ് അഞ്ച് സീറ്റർ എസ്‌യുവി.

ഔറംഗബാദിൽ അസംബിൾ ചെയ്ത പുതിയ മോഡൽ എംക്യുബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.7 സ്പീഡ് ഡിഎസ്ജി 4മോഷൻ ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റർ ടിഎസ്ഐ എഞ്ചിനാണ് പുതിയ ടിഗ്വാന് കരുത്തേകുന്നത്.ജെസ്‌ചർ കൺട്രോൾ, യുഎസ്‌ബി സി-പോർട്ടുകൾ, വിയന്ന ലെതർ സീറ്റുകൾ, സോഫ്റ്റ് ടച്ച് ഡാഷ്‌ബോർഡ്, ടച്ച് കൺട്രോളോടുകൂടിയ ത്രീ സോൺ ക്ലൈമാറ്റ്‌ട്രോണിക് എയർ കണ്ടീഷനിംഗ് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയുള്ള 20.32 സെ.മീ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ടിഗ്വാനിലുണ്ട്.

ആറ് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ആന്റി-സ്ലിപ്പ് റെഗുലേഷൻ (എഎസ്ആർ), ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് (ഇഡിഎൽ), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, എന്നിവ പുതിയ മോഡലിന്റെ ചില സുരക്ഷാ സവിശേഷതകളാണ്. ഡ്രാഗ് ടോർക്ക് കൺട്രോൾ, പിൻഭാഗത്ത് മൂന്ന് ഹെഡ്-റെസ്റ്റുകൾ, ഡ്രൈവർ അലേർട്ട് സിസ്റ്റങ്ങൾ എന്നിവയും ടിഗ്വാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൈറ്റ്ഷെയ്ഡ് ബ്ലൂ, പ്യുവർ വൈറ്റ്, ഓറിക്സ് വൈറ്റ് വിത്ത് പേൾ ഇഫക്റ്റ്, ഡീപ് ബ്ലാക്ക്, ഡോൾഫിൻ ഗ്രേ, റിഫ്ലെക്സ് സിൽവർ, കിംഗ്സ് റെഡ് എന്നീ ഏഴ് കളർ ഓപ്ഷനുകളിലാണ് ടിഗ്വാൻ എത്തുന്നത്.

ഏഴ് വർഷം വരെ നീട്ടാവുന്ന നാല് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും 10 വർഷം വരെ നീട്ടാവുന്ന നാല് വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും മൂന്ന് സൗജന്യ സേവനങ്ങളും നൽകുന്ന കെയർ പ്രോഗ്രാമോടുകൂടിയാണ് ഫോക്‌സ്‌വാഗൺ പുതിയ മോഡലിനെ വിപണിയിലെത്തിക്കുന്നതെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.

Read more

ടിഗ്വാൻ ഓൾസ്‌പെയ്‌സും ടി-റോക്കിന്റെയും പരിഷ്‌കരിച്ച പതിപ്പ് ഫോക്‌സ്‌വാഗൺ ആഗോള വിപണിയിൽ ഈ വർഷം തന്നെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2017 ലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. എംക്യുബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു ടിഗ്വാന്‍.ഫേസ്‌ലിഫ്റ്റ് ചെയ്‍ത ടിഗ്വാന്‍ എസ്‌യുവിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.