കൊളംബിയയിൽ പൾസർ 180 നൊപ്പം രാഹുൽ; ബജാജ്, ഹീറോ, ടിവിഎസ് കമ്പനികൾ വിദേശത്ത് അഭിമാനമെന്ന് കുറിപ്പ്

കൊളംബിയയിൽ കണ്ട ഇന്ത്യൻ നിർമിത ബൈക്കുകളുടെ ചിത്രം പങ്കുവെച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കറുപ്പ് നിറത്തിലുള്ള ബജാജ് പൾസർ 180 ബൈക്കിനൊപ്പം രാഹുൽ നിൽക്കുന്നതാണ് ചിത്രം. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ വാഹനങ്ങൾ കാണുന്നതിലുള്ള സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചുകൊണ്ടുള്ളതാണ് രാഹുലിന്റെ സമൂഹ മാധ്യമത്തിലെ കുറിപ്പ്.

‘ബജാജ്, ഹീറോ, ടിവിഎസ് എന്നിവ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമുണ്ട്. നൂതനാശയങ്ങൾ കൊണ്ട് ഇന്ത്യൻ കമ്പനികൾക്ക് വിജയിക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു. ഗംഭീരം’- എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.

Read more

കാറുകളേക്കാൾ തനിക്ക് ഏറെ ഇഷ്ടം ബൈക്കുകളോടാണെന്ന് രാഹുൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇഐഎ സർവകലാശാലയിലെ സംവാദത്തിൽ ഉൾപ്പടെ പങ്കെടുക്കാനാണ് രാഹുൽ സൗത്ത് അമേരിക്കൻ രാജ്യമായ കൊളംബിയയിലെത്തിയത്.