കാത്തിരിപ്പിന് വിരാമം; ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്

നാല് മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഓലയുടെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഈ മാസം ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍ അറിയിച്ചു.

‘സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. ഉത്പാദനം വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ 15 മുതല്‍ ഡെലിവറി ആരംഭിക്കാന്‍ ഞങ്ങള്‍ സജ്ജമാണ്’ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഡെലിവറി ആരംഭിക്കുന്നതിനായി ക്ഷമയോടെ കാത്തിരുന്നതിന് ഭവിഷ് അഗര്‍വാള്‍ ഉപഭോക്താക്കളോട് നന്ദി പറഞ്ഞു.

Image

രണ്ട് ദിവസത്തിനുള്ളില്‍ 1,100 കോടിയിലധികം രൂപയുടെ ബുക്കിംഗ് ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. ഓല S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് യഥാക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് എക്സ്ഷോറൂം വില.  പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ വാഹനം 181 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

Image

ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകളുമായാണ് വരുന്നത്. ഓല S1 പ്ലോ വേരിയന്റിന് നോര്‍മല്‍, സ്‌പോര്‍ട്ട്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് മോഡുകളും ലഭിക്കുന്നു.