സിഎന്‍ജി എഞ്ചിനുള്ള ആദ്യത്തെ എസ്‌യുവിയെന്ന ക്രെഡിറ്റ് സ്വന്തമാക്കാന്‍ ഒരുങ്ങി മാരുതി ബ്രെസ

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ സിഎന്‍ജി മോഡലുകളുള്ള കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കൂടുതല്‍ സിഎന്‍ജി മോഡലുകളുടെ വിപുലമായ അവതരണം ഈവര്‍ഷം നടത്താനൊരുങ്ങുന്നു.ഈ മാസം ഇറങ്ങാനിരിക്കുന്ന പുതിയ സെലേറിയോ സിഎന്‍ജി പോലെ ഈ സെഗ്മെന്റില്‍ ഭൂരിഭാഗവും ഹാച്ച്ബാക്കുകള്‍ അയിരിക്കുമെങ്കിലും ഈ വര്‍ഷം ഏപ്രിലോടെ വിപണിയില്‍ ലോഞ്ച് ചെയ്യുന്ന പുതിയ ബ്രെസയുടെ സിഎന്‍ജി പവര്‍ പതിപ്പ് അവതരിപ്പിക്കാനും മാരുതി സുസുക്കി തയാറെടുക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. സിഎന്‍ജി എന്‍ജിനുള്ള ആദ്യത്തെ എസ്യുവി എന്ന ക്രെഡിറ്റുമായിട്ടായിരിക്കും മാരുതിയുടെ ബ്രെസ്സ വിപണിയിലെത്തുക.

ഭാവിയില്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്ന എല്ലാ മോഡലുകള്‍ക്കും ഒരു സിഎന്‍ജി വേരിയന്റ് ലഭിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഈ ദിവസങ്ങളിലെ റെക്കോര്‍ഡ് പെട്രോള്‍ വില കണക്കിലെടുക്കുമ്പോള്‍ ഉടമസ്ഥാവകാശത്തിന്റെ ആകെ ചെലവിന്റെ അടിസ്ഥാനത്തില്‍ സിഎന്‍ജി ഏറ്റവും കുറഞ്ഞ ചെലവ് വാഗ്ദാനം ചെയ്യുന്നുവെന്നും മാരുതി സുസുക്കി ഇന്ത്യയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ സിവി രാമന്‍ പറഞ്ഞു.

इन खास फीचर्स से लैस होगी 2022 Maruti Suzuki Brezza, जानिए पूरी डिटेल्स -  2022 maruti suzuki brezza will be equipped with these special features

ഒരു എസ്യുവി മോഡല്‍ ആദ്യമായാകും ഇന്ത്യയില്‍ സിഎന്‍ജി എഞ്ചിനോടുകൂടി വിപണിയില്‍ എത്തുക. വിറ്റാര ബ്രെസ ഈ വര്‍ഷം ഒരു പ്രധാന പരിഷ്‌ക്കാരത്തിന് വിധേയമാകുമ്പോള്‍ ഈ പുതുക്കിയ കോംപാക്ട് എസ്യുവിയിലാകും സിഎന്‍ജി വേരിയന്റിനെ പുറത്തിറക്കുക. പുതിയ മാറ്റത്തിന്റെ ഭാഗമായി മാരുതി സുസുക്കി ‘വിറ്റാര’ എന്ന പേര് ഒഴിവാക്കി പുതിയ കോംപാക്ട് എസ്യുവി മാരുതി ബ്രെസ എന്ന പേരിലായിരിക്കും അവതരിപ്പിക്കുക.

സാധാരണ പെട്രോള്‍ എന്‍ജിനില്‍ വാഹനം വിപണിയിലെത്തിച്ചു കുറച്ചുകഴിഞ്ഞ് സിഎന്‍ജി പതിപ്പ് അവതരിപ്പിക്കുന്നതാണ് മിക്ക മാരുതി സുസുക്കി മോഡലുകളുടെയും രീതി.എന്നാല്‍ ഫെയ്സ്ലിഫ്റ്റ് ചെയ്ത പെട്രോള്‍ പതിപ്പിനൊപ്പം ബ്രെസ സിഎന്‍ജിയും ഒരേസമയം പരിചയപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം.

Maruti Brezza 2022 : പുത്തന്‍ ബ്രെസ അടുത്ത വര്‍ഷം പകുതിയോടെ എത്തും | The  new Maruti Brezza will arrive in the middle of next year.

എഞ്ചിന്‍ വിശേഷണങ്ങള്‍ ഇങ്ങനെ

105 ബിഎച്ച് പി കരുത്തില്‍ 138 എന്‍ എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതുക്കിയ ബ്രെസയിലും ഉണ്ടാകുക. എര്‍ട്ടിഗ സിഎന്‍ജിയും ഇതേ എഞ്ചിനാണ് കമ്പനി നല്‍കുന്നത്. എര്‍ട്ടിഗ സിഎന്‍ജിയില്‍ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ആവര്‍ത്തനത്തില്‍ നിന്ന് 13 ബിഎച്ച് പി പവറും 16 എന്‍ എം ടോര്‍ക്കും കുറഞ്ഞ് 92 ബിഎച്ച് പി, 122 എന്‍ എം ടോര്‍ക്ക് എന്നിവയാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. വിറ്റാര ബ്രെസ സിഎന്‍ജിയുടെ ഔട്ട്പുട്ട് കണക്കുകളില്‍ സമാനമായ ഇടിവാണ് പ്രതീക്ഷിക്കുന്നത്.എര്‍ട്ടിഗ എംപിവിയുടെ സിഎന്‍ജി പതിപ്പില്‍ കിലോഗ്രാമിന് 26.08 കിലോമീറ്റര്‍ എന്ന ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്. അതായത് വരാനിരിക്കുന്ന ബ്രെസ സിഎന്‍ജിയുടെ കാര്യത്തില്‍ ഇത് ഏതാണ്ട് അതേ കണക്കിന് അടുത്തായിരിക്കാം അല്ലെങ്കില്‍ എര്‍ട്ടിഗയെക്കാള്‍ ഭാരം കുറഞ്ഞതായതിനാല്‍ മൈലേജ് കൂടുതലുമായിരിക്കാം എന്നും കണക്കാക്കപ്പെടുന്നു.

2022 Suzuki Vitara Brezza - CarPhotoPress

2022 ബ്രെസ പുതിയ ഫ്രണ്ട്, റിയര്‍ ഫാസിയ, ഷീറ്റ് മെറ്റല്‍ മാറ്റങ്ങളോടെ പൂര്‍ണമായും മാറ്റിമറിച്ച ബാഹ്യ രൂപകല്‍പ്പനയോടെയാണ് വരുന്നത്. ഇത് നിലവിലെ മോഡലിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. ഇന്റീരിയര്‍ ക്വാളിറ്റിയിലും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, കണക്റ്റഡ് കാര്‍ ടെക്, സണ്‍റൂഫ്, പാഡില്‍ ഷിഫ്റ്ററുകള്‍, വയര്‍ലെസ് കണക്റ്റിവിറ്റി എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളില്‍ ഗണ്യമായ ഒരു ചുവടുവെപ്പാണ് അടയാളപ്പെടുത്തുന്നത്.
ബ്രെസ സിഎന്‍ജിയും പിന്നീട് സെലേറിയോ, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയുടെ സിഎന്‍ജി-പവര്‍ പതിപ്പുകളും പുറത്തിറക്കുന്നതോടെ മാരുതി സുസുക്കിക്ക് അതിന്റെ എല്ലാ അരീന കാറുകളുടെയും സിഎന്‍ജി പതിപ്പ് ലഭിക്കും.