Tuesday, 22 September 2026
‘Honest storytelling is a powerful means of change
05:55:41 PM IST
Kerala

ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്

ന്യൂസ് ഡെസ്ക് 22 September 2026, 5:55 pm
SHARE

ചിറയിൻകീഴ് കയ്യാങ്കളി സംഭവത്തിൽ എംഎൽഎ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവർക്കും നിർദേശം നൽകി. പാളയം പ്രദീപിനെ സ്റ്റാഫായി നിയമിക്കരുതെന്നും രമ്യ ഹരിദാസിനോട് കെപിസിസി ആവശ്യപ്പെട്ടു.

മണ്ഡലം കമ്മിറ്റിയും എംഎൽഎയും യോജിച്ച് പ്രവർത്തിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇനി പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നും കെപിസിസി നിർദേശിച്ചു. ഇരുപക്ഷത്തുമുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഹസൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രശ്നപരിഹാരത്തിനായി പാലോട് രവി, എം. വിൻസെന്റ്, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരടങ്ങുന്ന സമിതിയെയും നിയോഗിച്ചു.

ഇരുപക്ഷത്തെയും സമവായത്തിലെത്തിക്കുകയാണ് സമിതിയുടെ ലക്ഷ്യം. കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ രമ്യ ഹരിദാസിനെതിരെ കടുത്ത നടപടി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാനാണ് കെപിസിസി ശ്രമിക്കുന്നതെന്നാണ് വിവരം.

അതേസമയം, കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും നേരത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എതിർചേരിയുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദീപിനെ സ്റ്റാഫാക്കരുതെന്ന നിർദേശം രമ്യയ്ക്ക് നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →