Tuesday, 22 September 2026
‘Honest storytelling is a powerful means of change
05:46:25 PM IST
Kerala

സംസ്ഥാനം ഭരിക്കുന്നത് സംഘപരിവാർ ബി ടീം, പിണറായിക്കെതിരായ ഇഡി നീക്കത്തെ സർക്കാർ പിന്തുണക്കുന്നു; രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ല: എം. വി. ഗോവിന്ദൻ

ന്യൂസ് ഡെസ്ക് 22 September 2026, 5:45 pm
SHARE

സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാർ ബി ടീമാണെന്നും കൊ ലി ബി സഖ്യകാലം മുതൽ പ്രകടമായ ബിജെപി – യുഡിഎഫ് കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയും ഇഡിയും വി. ഡി. സതീശനും ചേർന്ന പുതിയ സഖ്യമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. രാജ്യത്താകെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപി നിലപാടിന് യുഡിഎഫ് പിന്തുണ നൽകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇഡിയുടെ രാഷ്ട്രീയ വേട്ടയ്ക്കാണ് യുഡിഎഫ് കുട പിടിക്കുന്നത്. അതുകൊണ്ടാണ് ഇഡിയുടെ കത്തിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇഡി ഭീഷണിപ്പെടുത്തിയാണ് കേസിൽ പല മൊഴികളും രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നേതാക്കളെ രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read More

ഇഡിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുന്നുവെന്ന് എം എ ബേബി; എതിര്‍ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി, പിളര്‍ത്തി ബിജെപിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യം; സിപിഎം അതിന് വഴങ്ങില്ല

s
ന്യൂസ് ഡെസ്ക്
View all posts →