വൈദ്യുതി ക്ഷാമം രൂക്ഷം; സംസ്ഥാനത്ത് ഇന്നും ഭാഗിക പവർകട്ടിന് സാധ്യത
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെ നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സെപ്റ്റംബർ മാസത്തെ മുൻകാല ശരാശരി ആവശ്യകതയെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഡിമാൻഡ് ഏകദേശം 1200 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്.
മഴ തുടരുന്നുണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ ദീർഘകാല കരാർ പ്രകാരം ലഭിക്കേണ്ട 270 മെഗാവാട്ടും മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വഴി ലഭിച്ചിരുന്ന 200 മെഗാവാട്ടും ഇന്ന് ലഭ്യമല്ല. എന്നാൽ നിരന്തര ശ്രമങ്ങളുടെ ഭാഗമായി GRIDCOയിൽ നിന്ന് 50 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞതായി കെഎസ്ഇബി അറിയിച്ചു.
രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ട്. ദേശീയ തലത്തിലെ വൈദ്യുതി ക്ഷാമം പൂർണമായി പരിഹരിക്കപ്പെടാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് വൈദ്യുതി ഡിമാൻഡ് 5000 മെഗാവാട്ട് വരെ ഉയരാനും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 5000 മെഗാവാട്ട് വരെ കുറയാനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറഞ്ഞതും വൈദ്യുതി നിയന്ത്രണത്തിന് കാരണമാകുന്ന സാഹചര്യമാണ്.
സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോടെ വ്യാപക മഴയ്ക്കും കാറ്റിനും സാധ്യത; 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
ഇഡിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുന്നുവെന്ന് എം എ ബേബി; എതിര് പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി, പിളര്‍ത്തി ബിജെപിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യം; സിപിഎം അതിന് വഴങ്ങില്ല