‘മികച്ച പ്ലാനറാണെന്ന് അഹാന ഒരിക്കൽ കൂടി തെളിയിച്ചു’; ശ്രദ്ധ നേടി അശ്വിൻ ഗണേഷ് പങ്കുവെച്ച ആശംസ
ഇക്കഴിഞ്ഞ ദിവസമാണ് നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായത്. സെപ്റ്റംബർ 13ന് തിരുവനന്തപുരം കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് വാർത്ത ഔദ്യോഗികമായി പുറത്തുവന്നത്. 20-ാം വയസ്സിൽ കണ്ടുമുട്ടിയ ഇരുവരുടെയും ബന്ധം പത്ത് വർഷത്തിന് ശേഷമാണ് വിവാഹത്തിലെത്തിയത്.
അഹാന കൃഷ്ണയ്ക്കും നിമിഷ് രവിക്കും വിവാഹാശംസകളുമായി അഹാനയുടെ സഹോദരി ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷ് പങ്കുവെച്ച ആശംസയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഹാനയുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അശ്വിൻ ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘താനൊരു മികച്ച പ്ലാനറാണെന്ന് അഹാന ഒരിക്കൽ കൂടി തെളിയിച്ചു’ എന്നായിരുന്നു അശ്വിന്റെ കുറിപ്പ്. വിവാഹം ലളിതവും മനോഹരവുമായി ഒരുക്കിയ അഹാനയെ പ്രശംസിച്ചുകൊണ്ടായിരുന്നു അശ്വിന്റെ വാക്കുകൾ.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അഹാനയും നിമിഷ് രവിയും വിവാഹിതരായത്. പരമ്പരാഗത വേഷത്തിൽ അഹാനയും ഐവറി നിറത്തിലുള്ള സ്യൂട്ടിൽ നിമിഷുമാണ് വിവാഹച്ചടങ്ങിൽ തിളങ്ങിയത്. അഹാനയുടെയും നിമിഷിന്റെയും വിവാഹ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കൃഷ്ണ കുടുംബത്തിലെ പുതിയ സന്തോഷത്തിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തുകയാണ്.
‘പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോളാ അറിഞ്ഞത്’, കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്: കൃഷ്ണകുമാർ
‘വിവാഹവും മാതൃത്വവും കരിയറിന് ഫുൾസ്റ്റോപ്പല്ല, ദീപിക, കരീന, കിയാര എന്നിവർ മാറ്റിയെഴുതുന്നത് ബോളിവുഡിലെ പഴയ നായികാ സങ്കൽപ്പം’; നീന ഗുപ്ത