ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം, ശരിയായ പങ്കാളി വരുമെന്ന് കരുതി നീണ്ടുപോയത്; എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി
എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്നും ജീവിതത്തിൽ വളരെ നേരത്തേ എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നുവെന്നും സോഷ്യൽ മീഡിയിയിൽ പങ്കുവച്ച വിഡിയോയിലൂടെ പറയുകയാണ് സുരഭി ലക്ഷ്മി.
”ശരിക്കും എന്റെ 20 കളുടെ അവസാനത്തിലും 30 കളുടെ തുടക്കത്തിലും ചെയ്യേണ്ട കാര്യമായിരുന്നു ഇത്. ജീവിതത്തിൽ ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് കരുതി നീണ്ടു നീണ്ടു പോയതാണ്. പറഞ്ഞു വന്നത് ഞാൻ എഗ്ഗ് ഫ്രീസിങ് ചെയ്തതിനെക്കുറിച്ചാണ്. ആർട്ടിസ്റ്റ് ആയതിനാൽ പലതരത്തിലുള്ള ബോധവത്കരണ വിഡിയോകൾ ചെയ്യാനായി നമ്മളെ സമീപിക്കും. അങ്ങനെ വന്നപ്പോഴാണ് എത്രയോ കാലമായി എഗ്ഗ് ഫ്രീസ് ചെയ്യാൻ ആഗ്രഹിച്ചു നിൽക്കുന്ന ആളാണ് ഞാനെന്ന് പറയുന്നത്. പ്രൊസീജ്യർ ചെയ്യാൻ ഞാൻ തയ്യാറാണെന്ന് പറയാമെന്ന് പറഞ്ഞു” എന്നാണ് സുരഭി പറയുന്നത്.
‘ഇപ്പോൾ ആ പ്രൊസീജ്യർ ചെയ്തു കഴിഞ്ഞു. സാധാരണ എഗ്ഗ് ഫ്രീസ് ചെയ്യുന്നത് കാൻസർ പോലുള്ള മാരക അസുഖങ്ങൾ വരുമ്പോഴാണ്. ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പായി എഗ് ഫ്രീസ് ചെയ്ത ശേഷം, ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ ഇത് വലിയ സാധ്യതയാണ്. 40 വയസിലാണ് പ്രസവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ 28 ലോ 32 ലോ എഗ്ഗ് ഫ്രീസ് ചെയ്യാനാകും’ എന്നും സുരഭി പറയുന്നു.
ഇപ്പോൾ ആലോചിക്കുമ്പോൾ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണിതെന്നും തനിക്കൊപ്പം നിന്ന ഡോക്ടർക്കും ആശുപത്രിയ്ക്കും സുരഭി നന്ദി പറയുന്നുണ്ട്. തന്റെ ഈ അനുഭവം പങ്കുവെക്കുന്നത് മറ്റൊരാൾക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനമെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണെന്നും താരം കൂടിച്ചേർക്കുന്നു.
കപ്പ് കൊടുക്കാന്‍ യോഗമില്ലാതെ നഖ്വി വീണ്ടും; ‘ട്രോഫി കള്ളന്’ വിളികളുമായി ഗ്യാലറി; കഴിഞ്ഞ കൊല്ലം സൂര്യകുമാറും സംഘവും ചെയ്തത് ആവര്‍ത്തിച്ച് ഹര്‍മനും പെണ്പിള്ളേരും
മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി