‘സ്വകാര്യ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു, നൂറു പവൻ സ്വർണ്ണം തിരികെ നൽകിയില്ല’; മുൻ ഭർത്താവിനെതിരെ നടി മോനിഷ
മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായി എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്നേഹം പിടിച്ചെടുത്ത നടിയാണ് വയനാട് സ്വദേശിനിയായ മോനിഷ. മലയാളത്തിലെ ജാനി പിന്നീട് തമിഴ് സീരിയലുകളിലും സജീവമായി. ഇപ്പോൾ സെക്കന്റ് ലവ് എന്ന ഷോയിൽ ഒരു മത്സരാർത്ഥിയാണ് മോനിഷ. ബത്തേരിക്കാരിയായ താരത്തിന്റെ വിവാഹം 2018ൽ ആയിരുന്നു. അർഷക് നാഥ് എന്നയാളാണ് മോനിഷയെ വിവാഹം ചെയ്തത്.
എന്നാൽ ആ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. തുടർന്ന് എട്ട് വർഷത്തോളം നീണ്ട കഠിനമായ നിയമപോരാട്ടത്തിനൊടുവിലാണ് താരം വിവാഹമോചനം നേടിയത്. വിവാഹ സമയത്ത് വീട്ടുകാർ നൽകിയ 100 പവൻ സ്വർണ്ണം തിരികെ നൽകാൻ മുൻ ഭർത്താവ് തയ്യാറായില്ല. പണം നൽകിയാൽ ഡിവോഴ്സ് തരാം, പക്ഷേ സ്വർണ്ണം തിരികെ തരില്ലെന്ന നിലപാടിലായിരുന്നു അയാൾ. ഒടുവിൽ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് താരം ആ ബന്ധത്തിൽ നിന്നും നിയമപരമായി മോചിതയായത്.
ദാമ്പത്യ ജീവിതത്തിനിടയിൽ തങ്ങൾ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളിലെയും വസ്ത്രം മാറുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ മുൻ ഭർത്താവ് ഫോണിൽ പകർത്തി വെച്ചിരുന്നു. ഈ ചിത്രങ്ങൾ പിന്നീട് അയാളുടെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ അയച്ചു നൽകി മോനിഷയെ മാനസികമായി തകർക്കാൻ ശ്രമിച്ചതായും താരം വെളിപ്പെടുത്തി. വിവാഹത്തിന് പിന്നാലെ അച്ഛൻ മരിച്ചതും തുടർന്നുണ്ടായ ഒറ്റപ്പെടലും വലിയ സ്ട്രഗിൾ ആയിരുന്നു. കോടതിയിൽ വെച്ച് ഒടുവിൽ വിവാഹമോചന രേഖകളിൽ ഒപ്പുവെച്ച നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമെന്നും മോനിഷ ഈ ഷോയിലൂടെ പങ്കുവെച്ചു.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ