Tuesday, 22 September 2026
‘Honest storytelling is a powerful means of change
06:19:03 PM IST
Kerala

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് സർക്കാർ

ന്യൂസ് ഡെസ്ക് 22 September 2026, 6:18 pm
SHARE

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായതിനാൽ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു വിജിലൻസിന്റെ നിലപാട്. കേസിൽ ഇതുവരെ എട്ട് കുറ്റപത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

ഹർജിയുടെ ഇടക്കാല ഉത്തരവ് പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. നേരത്തെ സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെയും വിജിലൻസിന്റെയും വ്യത്യസ്ത നിലപാടിൽ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ. സോമൻ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ നബാർഡ് വഴി പിന്നാക്ക വികസന കോർപ്പറേഷൻ നൽകിയ ഗ്രാന്റ് ഉപയോഗിച്ച് അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിച്ചെന്നാണ് കേസ്. സാമ്പത്തിക ക്രമക്കേടും അഴിമതിയും നടത്തിയെന്നാണ് വിജിലൻസിന്റെ ആരോപണം. കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ ഉണ്ടാക്കി പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി കോടികൾ വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് ആരോപണം. സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിയെന്നാണ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →