ഇഡിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുന്നുവെന്ന് എം എ ബേബി; എതിര് പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി, പിളര്‍ത്തി ബിജെപിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യം; സിപിഎം അതിന് വഴങ്ങില്ല
ഇഡിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എതിര് പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുക, പിളര്‍ത്തി ബിജെപിക്കൊപ്പം നിര്‍ത്തുക എന്നിവയൊക്കെയാണ് ബിജെപി ലക്ഷ്യമെന്നും എം എ ബേബി പറഞ്ഞു. സിപിഎം അതിന് വഴങ്ങില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇഡിക്ക് അനുകൂലമായ അന്വേഷണ നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം എ ബേബി വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം എതിരാണെന്നും കര്‍ണാടകയിലും കേരളത്തിലും കോണ്‍ഗ്രസിന് വ്യത്യസ്ത നിലപാടാണെന്നും എംഎ ബേബി വിമര്‍ശിച്ചു.
സിപിഎമ്മിനെതിരായ വേട്ടയോട് മോദി സര്‍ക്കാരുമായി യോജിച്ചു നില്ക്കുന്ന വിചിത്രമായ നിലപാട് ആണ് സംസ്ഥാന കോണ്‍ഗ്രസിന്റേതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം വിശദീകരിക്കണമെന്നും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിശദീകരിക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.
സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള ആക്രമണം ആണ് പിണറായി വിജയന് എതിരായ നീക്കമെന്നും വീണയെ ലക്ഷ്യം വെയ്ക്കുന്നത് പിണറായി വിജയന്റെ മകളായത് കൊണ്ടാണെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി. വീണയെ ലക്ഷ്യമിടുന്നത് പിണറായി വിജയനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്നും എം എ ബേബി പറഞ്ഞു.
ടീം ഇന്ത്യ ജപ്പാനെതിരെ കഷ്ടിച്ച് ജയിച്ചു; ഇന്ത്യയും ജപ്പാനും ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ലോകചാമ്പ്യന്മാരെ വിറപ്പിച്ച് ജപ്പാന്
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന് വിപണിയില്‍ !