Tuesday, 22 September 2026
‘Honest storytelling is a powerful means of change
01:52:25 PM IST
Kerala

‘അരവണ പ്രതിസന്ധിക്ക് കാരണം പ്രതീക്ഷിക്കാതെ കൂടുതൽ ആളുകൾ എത്തിയത്’: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

ന്യൂസ് ഡെസ്ക് 22 September 2026, 1:45 pm
SHARE

ശബരിമലയിൽ കന്നിമാസ പൂജയ്ക്കിടെ ഉണ്ടായ അരവണ പ്രസാദ വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം അപ്രതീക്ഷിതമായി എത്തിയ ഭക്തരുടെ വൻ തിരക്കെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പ്ലാന്റിലെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് സ്റ്റോക്കിൽ കുറവുണ്ടായതെന്നും ജയകുമാർ പറഞ്ഞു.

രണ്ടര ലക്ഷം ടിൻ അരവണയാണ് സാധാരണ കന്നി മാസപൂജയ്ക്ക് പൊതുവെ ആവശ്യമായി വരുന്നത്. എന്നാൽ, പ്ലാന്റ് അടയ്ക്കുന്നതിന് മുന്നോടിയായി മൂന്നേകാൽ ലക്ഷം ടിൻ അരവണ തയ്യാറാക്കി കരുതിയിരുന്നുവെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തർ എത്തിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീരുകയും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരികയുമായിരുന്നു.

സാധാരണ മാസപൂജകളിൽ ലഭിക്കാറുള്ളത് ശരാശരി 5 കോടി രൂപയുടെ വരുമാനമാണ്. എന്നാൽ ഇത്തവണ അത് 7.5 കോടി രൂപ കടന്നു. ഇത് ഭക്തർ കൂടുതൽ എത്തിയതിന്റെ തെളിവാണെന്നും അരവണ വിതരണത്തിൽ ചെറിയ തോതിലെങ്കിലും പ്രയാസങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു എന്നത് ശരിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →