പൊളിയാണ് പെണ്പിള്ളേര്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ശ്രീലങ്കയെ വീഴ്ത്തി 147 റണ്‍സിന്റെ വമ്പന്‍ വിജയം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം വനിത ക്രിക്കറ്റില്‍. ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയത്. സ്മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 216/3 എന്ന വമ്പന്‍ ടോട്ടലാണ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഇന്ത്യയുടെ കരുത്തുറ്റ ബോളിംഗിന് മുന്നില്‍ ശ്രീലങ്ക 69ന് ഓള് ഔട്ടായി.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെ വിന്നറായ ഇന്ത്യ ഇക്കുറിയും സ്വര്‍ണം നിലനിര്‍ത്തി. കൂറ്റനടികളുമായി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷെഫാലി വര്‍മ്മയും കളം നിറഞ്ഞപ്പോള്‍ 10ാം ഓവറില്‍ ഇന്ത്യ 100 കടന്നു. മിന്നല്‍ പ്രകടനവുമായി ഫിഫ്റ്റിയടിച്ച് സ്മൃതി മന്ദാന 79 റണ്‍സെടുത്തു. 99 റണ്‍സ് ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്ത ശേഷം 10 ഓവറിന്റെ അവസാന പന്തിലാണ് 48 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മ്മ വീണത്.
പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗര്‍ 19 റണ്‍സെടുത്ത് മടങ്ങിയെങ്കിലും ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ സൂപ്പര്‍ ഫിനിഷര്‍ റിച്ച ഘോഷ് 22 പന്തില്‍ 49 റണ്‍സടിച്ച് സ്കോര്‍ 200 കടത്തി. ഏഷ്യ കപ്പിലും ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ തറപറ്റിച്ചത് ശ്രീലങ്കയെ ആയിരുന്നു. സമാനമായാണ് ഏഷ്യന്‍ ഗെയിംസിലും പാകിസ്ഥാനേയും ബംഗ്ലാദേശിനേയുമെല്ലാം തറപറ്റിച്ച് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തിയത്.
‘അരവണ പ്രതിസന്ധിക്ക് കാരണം പ്രതീക്ഷിക്കാതെ കൂടുതൽ ആളുകൾ എത്തിയത്’: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
അഭിമന്യു വധക്കേസ്: രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി കോടതി തള്ളി