‘സനൽകുമാറിന്റെ ഭാര്യ അധ്യാപികയാണ്, ഇയാൾക്ക് നാലഞ്ച് ഷോക്ക് കൊടുത്താൽ ശരിയാകും’; ശാന്തിവിള ദിനേശ്
സംവിധായകൻ സനൽകുമാർ ശശിധരന്റെ മാനസിക നിലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ശാന്തിവിള ദിനേശ്. മഞ്ജു വാര്യരെക്കുറിച്ച് സനൽകുമാർ ഉന്നയിച്ച വാദങ്ങളെയും അദ്ദേഹത്തിന്റെ നിരാഹാര സമരത്തെയും ശാന്തിവിള ദിനേശ് രൂക്ഷമായി വിമർശിച്ചു. സനൽകുമാറിനെതിരെ കടുത്ത പരാമർശങ്ങളാണ് ശാന്തിവിള ദിനേശ് നടത്തിയത്.
ഫുട്പാത്തിൽ കസേരയും വലിയ കുടയുമായി സനൽകുമാർ നടത്തുന്ന നിരാഹാര സമരം പൊലീസ് തടഞ്ഞതായും ശാന്തിവിള ദിനേശ് ആരോപിച്ചു. സനൽകുമാറിന്റെ മുൻകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും ആത്മഹത്യാ പ്രവണതയുണ്ടെന്നുമടക്കമുള്ള ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചു. അതേസമയം, സനൽകുമാറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശാന്തിവിള ദിനേശ് സർക്കാരിനോട് ഉന്നയിച്ചു.
തന്നെ ‘ഭ്രാന്തൻ’ എന്ന് വിളിച്ച് ന്യായമായ ആവശ്യങ്ങളെ അവഗണിക്കുകയാണെന്ന് സനൽകുമാർ ശശിധരൻ പ്രതികരിച്ചു. തന്നെ നേരിട്ട് കണ്ട് സംസാരിച്ചവർ എത്രപേരുണ്ടെന്നും അദ്ദേഹം ചോദിച്ചു. നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നിട്ടും കേരള സർക്കാർ വിഷയത്തിൽ നടപടിയെടുത്തിട്ടില്ലെന്നും സനൽകുമാർ വ്യക്തമാക്കി.
താനും മഞ്ജു വാര്യരും തമ്മിൽ കാണാൻ അനുവദിക്കാത്തതിന് പിന്നിൽ സിപിഎമ്മാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഡിവൈഎഫ്ഐ തനിക്കെതിരെ ആഹ്വാനം നടത്തിയതെന്നും സനൽകുമാർ ആരോപിച്ചു. വിഷയത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ സോഷ്യൽ മീഡിയയിലും ചർച്ച തുടരുകയാണ്.
‘ആ കുഴിയിൽ അകപ്പെടുമ്പോൾ പുറത്തുനിന്നുള്ള ആരുടേയും ശബ്ദം കേൾക്കാനാകില്ല, വീണാലും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകണം’; ശ്രദ്ധനേടി അഖിൽ എൻആർഡിയുടെ വാക്കുകൾ
അഞ്ച് ചെക്ക് ഉപയോഗിച്ച് 46 കോടി തട്ടിയെടുത്തു; നടി അംബികയ്ക്കെതിരെ സഹോദരി രാധ