മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 15 വയസ്സുകാരൻ കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്ക്
21 September 2026, 5:41 pm
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. നാഗ വിഭാഗത്തിൽപ്പെട്ട 15 വയസ്സുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. തമെങ്ലോങ് ജില്ലയിലെ തമേയിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തമേയി സബ്ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻ.കെ. മഹിൽലാക്ബൗവിന്റെ മകൻ എൻ.കെ. വിഫെൻബൗ ആണ് കൊല്ലപ്പെട്ടത്. അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിനിടെ ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വടക്കൻ തമെങ്ലോങ്ങിലെ ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് സംഭവത്തിന് പിന്നാലെ ആശങ്ക ഉയർന്നിട്ടുണ്ട്.
Read More
‘തൊലിവെളുപ്പും ചുരുണ്ടമുടിയും നോക്കി ആരുടെയും ജാതിയും മതവും തീരുമാനിക്കാനാകില്ല’: മദ്രാസ് ഹൈക്കോടതി
‘ജോലി കൃത്യമായി ചെയ്താൽ ഉദ്യോഗസ്ഥർക്ക് ‘ടിപ്പോ’, ‘പാരിതോഷികമോ’ നൽകുന്നതിൽ തെറ്റില്ല’; കർണാടക മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
പോലീസിനു സുപ്രീംകോടതിയുടെ പൂട്ട്; കാരണങ്ങൾ പറയാതെയുള്ള അറസ്റ്റ് റദ്ദാക്കിയാൽ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ മജിസ്ട്രേറ്റിൻ്റെ അനുമതി നിർബന്ധം
ന്യൂസ് ഡെസ്ക്
View all posts →