ബോംബെ ഐഐടിയിലെ വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ജാതി അധിക്ഷേപവും ക്രൂരമായ പീഡനവുമെന്ന് പിതാവ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
ബോംബെ ഐഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തതിന് പിന്നിൽ ജാതി അധിക്ഷേപവും പീഡനവുമാണെന്ന് പിതാവ് രവീന്ദ്ര വാക്കോഡെ. സാഹിൽ വാക്കോഡെ എന്ന വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
തൻ്റെ മകനെ ക്രൂരമായ പീഡനങ്ങൾക്കും ജാതി അധിക്ഷേപങ്ങൾക്കും ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഉത്തരവാദികളായവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും രവീന്ദ്ര വാക്കോഡെ സർക്കാരിനോട് ആവശ്യപ്പെട്ടു.
മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും അന്ത്യകർമ്മങ്ങൾ നടത്തില്ലെന്നും സാഹിലിന്റെ പിതാവും മാതാവ് സൊണാലിയും നിലപാടെടുത്തിരുന്നു. രാജാവാടി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം സെന്ററിൽ നിന്നും ഇവർ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചു.
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതായി പോലീസ് ഉറപ്പുനൽകിയതിനെ തുടർന്നാണ് കുടുംബം പിന്നീട് മൃതദേഹം ഏറ്റെടുത്തത്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്.
നിസ്സാരം!, ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍; ഏഷ്യ കപ്പിലേത് പോലെ ഫൈനലില്‍ ശ്രീലങ്ക എതിരാളി
‘ഒരാളുടെ ശരീരത്തെയും രൂപത്തെയും കുടുംബത്തെയും അമ്മയാകുന്നതിനെക്കുറിച്ചും പരിഹസിക്കുന്നത് നിങ്ങളെ വളർത്തിയതിന്റെ നിലവാരമാണ് കാണിക്കുന്നത്’; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ