‘എന്തൊക്കെ നാടകങ്ങളാണ് നടക്കുന്നത്, മാന നഷ്ടത്തിന് സിവിൽ കേസ് ഫയൽ ചെയ്തത് നല്ല കാര്യം’; സനൽകുമാർ ശശിധരൻ
തന്നെ അപമാനിക്കുന്നുവെന്നാരോപിച്ച് നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് സനൽകുമാർ ശശിധരൻ രംഗത്ത്. താൻ ഉന്നയിക്കുന്ന വളരെ ഗുരുതരമായ ക്രിമിനൻ കുറ്റങ്ങളിൽ അന്വേഷണം നടക്കാതിരിക്കാൻ എന്തൊക്കെ നാടകങ്ങളാണ് നടക്കുന്നത് എന്ന് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു. മാന നഷ്ടത്തിന് സിവിൽ കേസ് ഫയൽ ചെയ്തത് നല്ല കാര്യമാണെന്നും വക്കീൽ നോട്ടീസ് പോലും അയക്കാതെയാണ് അത് ഫയൽ ചെയ്തിരിക്കുന്നതെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു.
ഇതിന്റെ ആത്യന്തിക ലക്ഷ്യം താൻ ആവശ്യപ്പെടുന്ന അന്വേഷണം ഒഴിവാക്കുക എന്നതാണ് എന്നും സനൽകുമാർ ശശിധരൻ പറയുന്നു. അന്വേഷണം നടന്നാൽ പോലീസിന് മുന്നിൽ മൊഴി കൊടുക്കേണ്ടി വരും അത് ഒഴിവാക്കാനും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്തിനുമായാണ് ഇപ്പോൾ ഇത് എന്നും സനൽകുമാർ ശശിധരൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഞാൻ ഉന്നയിക്കുന്ന വളരെ ഗുരുതരമായ ക്രിമിനൻ കുറ്റങ്ങളിൽ അന്വേഷണം നടക്കാതിരിക്കാൻ എന്തൊക്കെ നാടകങ്ങളാണ് നടക്കുന്നത് എന്ന് നോക്കുക. മാന നഷ്ടത്തിന് സിവിൽ കേസ് ഫയൽ ചെയ്തത് നല്ല കാര്യം. വക്കീൽ നോട്ടീസ് പോലും അയക്കാതെയാണ് അത് ഫയൽ ചെയ്തിരിക്കുന്നത്.
ഇതിന്റെ ആത്യന്തിക ലക്ഷ്യം ഞാൻ ആവശ്യപ്പെടുന്ന അന്വേഷണം ഒഴിവാക്കുക എന്നതാണ്. അന്വേഷണം നടന്നാൽ പോലീസിന് മുന്നിൽ മൊഴി കൊടുക്കേണ്ടി വരും അത് ഒഴിവാക്കാനും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത്തിനുമായാണ് ഇപ്പോൾ ഇത്. മനോരമ വന്ന് എന്റെ ദൃശ്യങ്ങൾ മാത്രം എടുത്തിട്ട് പോയി. അവർക്ക് എനിക്ക് എന്താണ് പറയേണ്ടത് എന്നറിയണ്ട.
സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ രംഗത്തെത്തിയിരുന്നു. തന്നെ അപമാനിക്കുന്ന തരത്തിൽ സനൽകുമാർ നിരന്തരം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണങ്ങളും കുറിപ്പുകളും പങ്കുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം മുൻസിഫ് കോടതിയിൽ മഞ്ജു വാര്യർ ഹർജി നൽകിയിരിക്കുന്നത്. തനിക്കെതിരെ സനൽകുമാർ പങ്കുവെച്ച അപകീർത്തികരമായ പോസ്റ്റുകളും കുറിപ്പുകളും പിൻവലിക്കാൻ അടിയന്തര നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ജു വാര്യരെക്കുറിച്ച് സനൽകുമാർ ശശിധരൻ ഉന്നയിച്ചുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമനടപടി. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കുക, തനിക്കെതിരെ മഞ്ജുവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുക, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സനൽകുമാർ സെപ്റ്റംബർ 14 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
സർക്കാരും നിയമസംവിധാനങ്ങളും താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ അടിയന്തരമായി ഇടപെടാത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനൽകുമാറിന്റെ വിശദീകരണം. സമരത്തിനിടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെയുള്ളവ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിച്ചാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്. 2025 ജനുവരിയിൽ മഞ്ജു വാര്യരുടെ പരാതിയിൽ സനൽകുമാറിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ശല്യം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്.
‘സാരിയിൽ എന്നെ ഫ്രീയാക്കി വിട്ടതിന് നന്ദി അശ്വിൻ’; വിമർശനങ്ങളിൽ പരോക്ഷ പ്രതിപകരണവുമായി ദിയ കൃഷ്ണ
‘ഹീമോഗ്ലോബിൻ കൗണ്ട് വല്ലാതെ താഴ്ന്നു, രക്തം സ്വീകരിക്കാതെ നിർവാഹമില്ല’; അനീമിയ വീണ്ടും വില്ലനായെന്ന് രേണു സുധി