2,684 കോടി രൂപയുടെ എൽഐസി നിക്ഷേപ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ
വ്യവസായി അനിൽ അംബാനിക്കെതിരേ സിബിഐ കേസെടുത്ത് സിബിഐ. എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതിലാണ് കേസ്. റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനി, എംഡി സതീശ് സേട്ട് എന്നിവർക്കെതിരെയാണ് അന്വേഷണം.
എൽഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ 3900 നിക്ഷേപം നടത്തിയിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിച്ചില്ല. തുക വകമാറ്റി ചെലവഴിച്ചെന്നും വഞ്ചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി. പരാതിയിൽ സിബിഐ നേരത്തെ എട്ട് കേസുകളെടുത്തിരുന്നു.
2012 ഏപ്രിൽ 12-നും 2018 മാർച്ച് 9-നുമിടയിൽ റിലയൻസ് ക്യാപിറ്റൽ പുറപ്പെടുവിച്ച അഞ്ച് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലായി (എൻ.സി.ഡി) ആകെ 3,900 കോടി രൂപ നിക്ഷേപിച്ചതായി എൽ.ഐ.സി. നൽകിയ പരാതിയിൽ പറയുന്നു. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും നിലവിലുള്ള കടങ്ങൾ വീട്ടുന്നതിനുമായിട്ടായിരുന്നു ഈ നിക്ഷേപങ്ങൾ നടത്തിയത്.
ലോക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് ICL ടൂർസ് ആൻഡ് ട്രാവൽസ്; അറേബ്യൻ ട്രാവൽ മാർട്ടിൽ (ATM)കമ്പനിയുടെ പ്രോഡക്റ്റ് ബ്രോഷർ പ്രകാശനം ചെയ്ത് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്
ചാറ്റ്ജിപിടി ഉപയോഗിച്ച് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപകൻ പിടികൂടി; പിന്നാലെ ഐഐടി ബോംബെ വിദ്യാർഥി മരിച്ച നിലയിൽ