‘900 മെഗാവാട്ടിന്റെ കുറവ്’; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയായിരിക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ഫലിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ 900 മെഗാവാട്ടിന്റെ കുറവാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് കടമായി ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
അതിനിടെ, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗമാണ് രേഖപ്പെടുത്തിയത്. 99.93 ദശലക്ഷം യൂണിറ്റാണ് ആകെ ഉപയോഗിച്ചത്. രാത്രി 10.15ന് 5305 മെഗാവാട്ടായിരുന്നു ഏറ്റവും ഉയർന്ന ആവശ്യകത. ഗ്രിഡ് ഫ്രീക്വൻസിയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
തമിഴ്നാട്ടിലും കർണാടകയിലും മഴയും വിശ്വകർമ ജയന്തി അവധിയും കാരണം വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ കേരളത്തിന് 800 മെഗാവാട്ട് വരെ അധിക വൈദ്യുതി എടുക്കാൻ അനുമതി ലഭിച്ചു. ഇതോടെ പീക്ക് സമയത്തെ നിയന്ത്രണം ഇന്നലെ ഒഴിവാക്കാനായി. തത്സമയ വിപണിയിൽ നിന്ന് 8.83 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങി. നിശ്ചയിച്ചതിനെക്കാൾ അഞ്ച് ദശലക്ഷം യൂണിറ്റ് അധികമായാണ് വാങ്ങിയത്. ആകെ 74.33 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്ത് നിന്ന് ലഭിച്ചത്.
മൈക്രോ ഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായി; ശരിയാക്കാമെന്ന് വെറുതെ പറഞ്ഞാൽ പോരാ, അത് ശരി ചെയ്തു കാണിക്കുകയാണ് വേണ്ടത്: ബിനോയ് വിശ്വം