‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ
എൽഡിഎഫ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറത്തുകൊണ്ടുവന്നതായി പറയുന്ന കൈക്കൂലി വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. “മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നുറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്” എന്നാണ് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചത്. കരിമണൽ കർത്തയുടെ കോടികൾ സിപിഎം സമ്മേളനത്തിൽ വിളമ്പിയ ബിരിയാണിയിൽ പോലും കാണാമെന്നും രാഹുൽ ആരോപിച്ചു.
“ഉണ്ട ബിരിയാണിയുടെയും കടിച്ചുപറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്” എന്നും രാഹുൽ പരിഹസിച്ചു. കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരായ വിമർശനം ശക്തമാക്കുന്നതാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. “കൈ കഴുകിയിട്ട് പറ, ഈ കൈകൾ ശുദ്ധമാണ്” എന്ന പരിഹാസത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ
കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്…
കൈപ്പടയിൽ ഉള്ള കൈക്കൂലി വിവരങ്ങൾ ED പൊക്കി..
നിങ്ങളുടെ സമ്മേളനത്തിൽ വിളമ്പിയ ബിരിയാണിയിൽ പോലും കരിമണൽ കർത്തയുടെ കോടികൾ കാണും…
ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്…
കൈ കഴുകിയിട്ടു പറ ഈ കൈകൾ ശുദ്ധമാണ്
അതേസമയം മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വൻ കള്ളപ്പണ ഇടപാടാണ് നടന്നതെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതിൽ മുൻ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് പ്രധാന പങ്കുണ്ടെന്നും ഇഡി പറയുന്നു. സംസ്ഥാന സർക്കാരിന് ഇഡി കൈമാറിയ 25 പേജുള്ള കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഇടപാടിൽ കൂട്ടാളികളായിരുന്നുവെന്നും ഹവാല ഇടപാടിനായി 16 അംഗ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നുവെന്നും ഇഡി കത്തിൽ പറയുന്നു. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഒരു നമ്പർ ‘മിനിസ്റ്റർ റിയാസ്’ എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്നും ഹവാല ഇടപാടുകാരനെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നും ഇഡി പറയുന്നു.
2024 മെയ് മാസമുൾപ്പെടെ വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ച് പോയത് കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും ഇഡി ആരോപിക്കുന്നു. ദുബായിൽ വീണയുടെ പേരിൽ വസ്ത്രവ്യാപാരം നടത്തുന്നതായി കാണിച്ച് ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും കത്തിൽ പറയുന്നു. വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകർപ്പും ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇഡി പറയുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടിൽ മേയ് 27ന് നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്.
അതിനിടെ ഇഡി കത്തിലെ വിശദാംശങ്ങളിൽ മറുപടിയുമായി സിപിഐഎം നേതാവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ബേപ്പൂരിലെ വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പിനെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണെന്ന് റിയാസ് ആരോപിച്ചു. ഭാവിയിൽ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പാണ് ‘റെഡ് ബുക്ക്’ എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയൻ ഹവാല ഇടപാടിനെക്കുറിച്ച് കുറ്റസമ്മതം നടത്തിയെന്ന പ്രചാരണം തെറ്റാണെന്നും റിയാസ് വ്യക്തമാക്കി.
തിരിച്ചടികളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ സിപിഎമ്മിന്റെ മാസ്റ്റർ സ്ട്രോക്ക്; പി ജയരാജൻ നേതൃത്വത്തിലേക്ക് എത്തുമ്പോൾ കേരളം കാത്തിരിക്കുന്ന മാറ്റങ്ങൾ
‘പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കും’; എംവി ഗോവിന്ദൻ