പ്രസാദ ഊട്ട് ലഭിക്കാത്തതിനെ ചൊല്ലി തര്‍ക്കം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു
ന്യൂസ് ഡെസ്ക്
15 September 2026, 1:49 pm
ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയില്‍ ഉദയകുമാറിനാണ് പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കത്തിൽ പരിക്കേറ്റത്. തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ വടക്കേ നടയില്‍ അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം. പ്രസാദഊട്ട് അവസാനിപ്പിച്ച ശേഷം ഹാള്‍ അടച്ചിരുന്നു. പ്രസാദ ഊട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് ഒരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു.
ആക്രമണത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തലയില്‍ രണ്ട് തുന്നലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ടെമ്പിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Read More
അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷ; വന്ദേഭാരതിലെ തിരക്ക് തെളിവ് : ഇ. ശ്രീധരൻ
‘പിണറായി സർക്കാറിന്റെ പതനം രാജ്യത്ത് അധികാരത്തിൽ വരുന്ന എല്ലാ സർക്കാരുകൾക്കും പാഠമാണ്, പതനത്തിൽ മദ്യനയം വലിയ പങ്കുവഹിച്ചു’; വി എം സുധീരൻ
സഞ്ജു ബെഞ്ചിലിരിക്കേണ്ടി വരുമോ?; അഭിഷേക് ശര്‍മ്മയ്ക്കൊപ്പം അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ ഓപ്പണര്‍ ആരാവും?
ന്യൂസ് ഡെസ്ക്
View all posts →