സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴ ലഭിക്കുന്നതോടെ സംസ്ഥാനത്തെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇന്ന് പുലർച്ചെ മുതൽ 150 മെഗാവാട്ട് അധിക വൈദ്യുതി കേന്ദ്രവിഹിതമായി ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കും നേരിയ ആശ്വാസമുണ്ടാകും.
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജീവനും വൈദ്യുതി, ആശയവിനിമയ ശൃംഖലകൾക്കും നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്ക് സമീപം നിൽക്കാതിരിക്കുകയും വേണം. ഇടിമിന്നൽ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണം. തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കരുതെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസമില്ലെന്നും അധികൃതർ അറിയിച്ചു.
മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. ഇടിമിന്നൽ സമയത്ത് വാഹനത്തിനുള്ളിൽ തുടരുന്നതാണ് സുരക്ഷിതം. കൈകാലുകൾ പുറത്തേക്ക് ഇടാതിരിക്കുകയും വേണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്ര ഒഴിവാക്കി ഇടിമിന്നൽ അവസാനിക്കുന്നതുവരെ സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
‘പിണറായി സർക്കാറിന്റെ പതനം രാജ്യത്ത് അധികാരത്തിൽ വരുന്ന എല്ലാ സർക്കാരുകൾക്കും പാഠമാണ്, പതനത്തിൽ മദ്യനയം വലിയ പങ്കുവഹിച്ചു’; വി എം സുധീരൻ
‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ