108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെ
108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു. തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ജീവനക്കാർക്ക് 4500 രൂപ ബോണസ് നൽകാനും ചർച്ചയിൽ തീരുമാനമായി.
മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും തമ്മിൽ ധാരണയിലെത്തിയതായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. 4500 ജീവനക്കാർക്ക് ബോണസ് നൽകാനാണ് തീരുമാനം. ലേബർ കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ പ്രതിനിധികളെയും കരാർ കമ്പനി പ്രതിനിധികളെയും തൊഴിലാളി യൂണിയൻ നേതാക്കളെയും ഉൾപ്പെടുത്തി ചർച്ച നടത്തിയത്.
കഴിഞ്ഞ ഒമ്പതാം തീയതി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ റിപ്പോർട്ട് ലേബർ കമ്മീഷണർ തൊഴിൽമന്ത്രിക്ക് സമർപ്പിച്ചിരുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് 108 ആംബുലൻസ് ജീവനക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
‘വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്, തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് സിപിഐഎം’; പിഎംഎ സലാം
‘ഇഡിയോട് കോൺഗ്രസിന് എപ്പോഴും ഒരേ സമീപനം’; ടികെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ