‘വന്ദേമാതരം പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി നരേന്ദ്ര മോദി’; അമിത് ഷാ
ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേ മാതരം വിഭജിക്കപ്പെട്ടെന്നും പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇന്ത്യയുടെ സാംസ്കാരിക, ദേശീയ സ്വത്വത്തിൽ വന്ദേ മാതരത്തിന്റെ പങ്ക് അടിവരയിടുന്ന മഹത്വം പുനഃസ്ഥാപിക്കാൻ ഏകദേശം 80 വർഷമെടുത്തെന്ന് അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ വന്ദേ മാതരം നിർണായക പങ്കുവഹിച്ചെന്നും രാജ്യത്തിന്റെ സാംസ്കാരിക അവബോധവുമായി ഗാനം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാ വൈവിധ്യത്തെ വിഭജനത്തിന്റെ ഉറവിടമായി കാണാതെ രാജ്യത്തിന്റെ ശക്തിയായി കാണണമെന്നും അമിത് ഷാ പറഞ്ഞു. ഒരു പ്രത്യേക ഭാഷ അടിച്ചേൽപ്പിക്കുന്നതിന് പകരം വിവിധ ഭാഷകളെയും സംസ്കാരങ്ങളെയും പരസ്പരം പരിചയപ്പെടാനുള്ള സാഹചര്യം ശക്തിപ്പെടുത്തുകയാണ് നയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധന, സംസ്കാരം, ഭാഷ തുടങ്ങിയ വൈവിധ്യങ്ങളെ ദേശീയ ഐക്യത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
‘വിജയ് യുകെയിൽ പോയത് സുഹൃത്തിന്റെ കാർ റേസിംഗ് കാണാൻ’ വിമർശനവുമായി ഡിഎംകെ; സുഹൃത്തിനെ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്ന് ടിവികെ നേതാക്കൾ
മണിപ്പൂരിലെ രണ്ട് ഗ്രാമങ്ങളിൽ അജ്ഞാതരുടെ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു