ഇക്വഡോർ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി മാർസെലോ ഗാല്ലാർഡോ; ആദ്യമായി ദേശീയ ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങി അർജന്റീനൻ പരിശീലകൻ
ഇക്വഡോർ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി അർജന്റീനക്കാരനായ മാർസെലോ ഗാല്ലാർഡോയെ നിയമിച്ചു. ഇക്വഡോർ ഫുട്ബോൾ ഫെഡറേഷനാണ് സോഷ്യൽ മീഡിയയിലൂടെ നിയമനം പ്രഖ്യാപിച്ചത്. 50കാരനായ ഗാല്ലാർഡോയുടെ ആദ്യ ദേശീയ ടീം പരിശീലക ദൗത്യമാണിത്. ഉറുഗ്വേയിലെ നാസിയോണൽ, റിവർ പ്ലേറ്റ്, അൽ-ഇത്തിഹാദ് എന്നീ ക്ലബ്ബുകളെ നേരത്തെ പരിശീലിപ്പിച്ചിട്ടുണ്ട്.
റിവർ പ്ലേറ്റിന്റെ പരിശീലകനായിരുന്ന കാലയളവിൽ രണ്ട് കോപ്പ ലിബർട്ടഡോറസ് കിരീടങ്ങളും ഒരു ലീഗ് കിരീടവും മൂന്ന് കോപ്പ അർജന്റീന കിരീടങ്ങളും ഗാല്ലാർഡോ സ്വന്തമാക്കി. മൂന്ന് തവണ സൗത്ത് അമേരിക്കൻ കോച്ച് ഓഫ് ദ ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. മികച്ച പ്രതിഭയും ഘടനയും വലിയ ലക്ഷ്യങ്ങളുമുള്ള ടീമിനൊപ്പമാണ് ഗാല്ലാർഡോ പ്രവർത്തിക്കുകയെന്നും വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ പ്രതികരിച്ചു.
അടുത്തിടെ നടന്ന ഫിഫ ലോകകപ്പിൽ ഇക്വഡോറിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല. ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനോട് ഒരു ഗോളിന് തോറ്റ ടീം കുറാകാവോയുമായി ഗോൾരഹിത സമനില വഴങ്ങി. പിന്നീട് കരുത്തരായ ജർമ്മനിയെ 2-1ന് തോൽപ്പിച്ചെങ്കിലും റൗണ്ട് 32ൽ മെക്സിക്കോയോട് 2-0ന് പരാജയപ്പെട്ട് ഇക്വഡോർ പുറത്തായി.
ജർമ്മനിക്കെതിരായ ചരിത്രവിജയത്തിന് പിന്നാലെയാണ് അർജന്റീനക്കാരനായ മുൻ പരിശീലകൻ സെബാസ്റ്റ്യൻ ബെക്കേസിന്റെ കാലാവധി അവസാനിച്ചത്. പുതിയ പരിശീലകനായി ഗാല്ലാർഡോയെ നിയമിച്ചതോടെ ദേശീയ ടീമിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്വഡോർ മുന്നോട്ടുപോകുന്നത്.
കരാർ മരവിപ്പിച്ചതിന് ശേഷം: സിന്ധു നദീതടത്തിലെ പുതിയ ജലരാഷ്ട്രീയം
‘സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്’; പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്