മുന്‍ എം.എല്‍.എ, സി. മോയിന്‍കുട്ടി അന്തരിച്ചു

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി അന്തരിച്ചു. ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. രണ്ടു തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന അദ്ദേഹം കൊടുവള്ളിയില്‍ നിന്ന് ഒരു തവണയും തിരുവമ്പാടിയില്‍ നിന്ന് രണ്ടു തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുസ്‍ലിം...

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡിൽ നാടകീയസംഭവങ്ങൾ; തെളിവ് നശിപ്പിക്കാന്‍ ഫോണ്‍ തട്ടിപ്പറിച്ചോടി ഫ്‌ളെഷ് ചെയ്യാൻ വൈദികന്‍റെ ശ്രമം

കെ പി യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ മൂന്ന് ദിവസമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡ് പൂര്‍ത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം  പരിശോധനയ്ക്കിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. ഒന്നാം ദിവസത്തെ റെയ്ഡ്...

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം ഷാജിയുടെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു

മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തി മൊഴി നല്‍കുന്നു. ഭാര്യ ആശ കോഴിക്കോട് കല്ലായി റോഡിലെ ഇഡി സബ്‌സോണല്‍ ഓഫീസില്‍ എത്തിയാണ് മൊഴി നല്‍കുന്നത്. പ്ലസ്ടു കോഴ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മൊഴിയെടുക്കുന്നതിനാണ് കെ.എം. ഷാജിയുടെ ഭാര്യ ആശയെ ഇ.ഡി....

24 മണിക്കൂറിനിടെ 45,000പേർക്ക്​ കൂടി കോവിഡ്​, മരണം 490; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85.5 ലക്ഷം ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേർക്കു കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 85,53,657 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യമറിയിച്ചത്​. 24 മണിക്കൂറിനുള്ളിൽ 490 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണം 1,26,611 ആയി. 5,09,673 പേരാണ്​ നിലവിൽ...

സെക്രട്ടേറിയറ്റിലെ തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ല, അന്തിമ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തം ഷോർട്ട് സർക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സ്ഥലത്തു നിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് സാദ്ധ്യത കണ്ടെത്താനായില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ...

‘മമതയെ പിന്തുണയ്ക്കുന്നവർ സ്വഭാവം മാറ്റിയില്ലെങ്കിൽ കൈയുംകാലും ഒടിയും, ശ്മശാനത്തിലേക്ക് പോകേണ്ടി വരും’; വിവാദ പരാമർശവുമായി ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ

തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ കൊലവിളി  പരാമർശവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ്​ ഘോഷ്​. മമത ബാനർജി അനുകൂലികൾ അവരുടെ സ്വഭാവം മാറ്റിയില്ലെങ്കിൽ കൈയും കാലും തലയും തകരുമെന്നും കൊല്ലപ്പെടുക പോലും ചെയ്തേക്കാമെന്നുമായിരുന്നു ദിലീപ് ഘോഷിൻെറ പരാമർശം. ഞായറാഴ്​ച ഹാൽഡിയയിൽ നടന്ന തിരഞ്ഞെടുപ്പ്​ റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ''പ്രശ്‌നങ്ങളുണ്ടാക്കുന്ന...

തിരുവനന്തപുരത്ത് ബി.ജെ.പിക്ക് തിരിച്ചടി; വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി പാര്‍ട്ടി വിട്ടു

ബിജെപിയില്‍ നിന്നും നേതാക്കളുടെ രാജി തുടരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദു ബിജെപിയില്‍ നിന്ന് രാജിവെച്ചു. വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് രാജി. വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു പറഞ്ഞു. നേരത്തെ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായിരുന്ന പള്ളിത്താനം രാധാകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന്...

ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതാൻ പ്രസിഡണ്ട് ജോ ബൈഡൻ; മുസ്ലിം രാജ്യങ്ങളിലെ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കും

അമേരിക്കയിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ സമഗ്രമായി പൊളിച്ചെഴുതാൻ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ തീരുമാനിച്ചു. ജനുവരി ഇരുപതിന്‌ അധികാരമേറ്റയുടൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബൈഡൻ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ബൈഡൻ റദ്ദാക്കും. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക്...

സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസ് കെട്ടിച്ചമച്ചത്; ശിവശങ്കര്‍ അറസ്റ്റിലായ ദിവസം തന്നെയും അറസ്റ്റ് ചെയ്യാന്‍ ഗൂഡാലോചന നടന്നെന്നും കുമ്മനം

സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി മുന്‍ മിസോറാം ഗവര്‍ണറും, ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍. പണമിടപാട് സംബന്ധിച്ച് തന്നെ പ്രതിയാക്കിയ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പിന്നിൽ സിപിഎം ആണെന്നും കുമ്മനം ആരോപിച്ചു. സിപിഎമ്മും പൊലീസും ഗൂഢാലോചന നടത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായ...

കേന്ദ്ര അന്വേഷണം സർക്കാരിൻറെ കെ-ഫോണിലേക്കും നീങ്ങുന്നു

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണിലേക്കും കേന്ദ്ര അന്വേഷണം നീങ്ങാന്‍ സാദ്ധ്യതകളേറുന്നു. കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിൽ ഇതിന്റെ വ്യക്തമായ സൂചന നൽകുന്നു. വ്യാഴാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ ഫോണിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഒരു കേന്ദ്ര ഏജൻസി...