Monday, 14 September 2026
‘Honest storytelling is a powerful means of change
01:47:04 PM IST
Kerala

മുഖ്യമന്ത്രിയുടെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാൻ സാധിക്കില്ല; നിയമങ്ങൾക്ക് വിരുദ്ധമെന്ന് വിശദീകരണം

ന്യൂസ് ഡെസ്ക് 14 September 2026, 11:20 am
SHARE

മുഖ്യമന്ത്രി വി. ഡി. സതീശന്റെ കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള എഐ ഡാൻസ് വീഡിയോ നീക്കം ചെയ്‌ത്‌ മെറ്റ. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ നടപടി. അതേസമയം മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാനാകും.

പവർകട്ടുമായി ബന്ധപ്പെട്ട വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ വിമർശനമുയർന്ന സമയത്താണ് കെഎസ്ഇബി ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എഐ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലാകുന്നത്. തൃശ്ശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് വീഡിയോ നിർമ്മിച്ചത്.

നിലവിൽ മറ്റു ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വീഡിയോ ഉണ്ടെങ്കിലും വൈകാതെ തന്നെ അവ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്നാണ് വിവരം. വീഡിയോയിൽ എഐ വീഡിയോ ആണെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു.

വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. എ.ഐ. വീഡിയോയിൽ താൻ മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

1.78 കോടി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. ഇതൊന്നും തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിജിത്ത് പറയുന്നു. റിപ്പോർട്ട് ചെയ്‌തതുകൊണ്ടാണ് വീഡിയോ ഇന്ത്യയിൽ നീക്കം ചെയ്‌തിരിക്കുന്നതെന്ന് അഭിജിത്ത് പറയുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →