ബിഗ് ബോസ് സ്‌ക്രിപ്റ്റടോ? പ്രതികരണവുമായി മുൻ മത്സരാർത്ഥി എലീന പടിക്കൽ
ബിഗ് ബോസ് ഷോ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണോ മുന്നോട്ടുപോകുന്നതെന്ന ചർച്ചകൾക്കിടെ പ്രതികരണവുമായി മുൻ ബിഗ് ബോസ് മലയാളം മത്സരാർത്ഥി എലീന പടിക്കൽ. ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് എലീന പറഞ്ഞു. സ്വന്തം സീസണിൽ തനിക്ക് ആരും സ്ക്രിപ്റ്റ് നൽകിയിട്ടില്ലെന്നും താരം വ്യക്തമാക്കി.
അതേസമയം, സ്ക്രിപ്റ്റിനേക്കാൾ ഉപരി മത്സരാർത്ഥികളെ മാനസികമായി സ്വാധീനിക്കുന്ന ഒരു ‘ലൂപ്പ്’ ഷോയിലുണ്ടെന്നാണ് എലീനയുടെ വിലയിരുത്തൽ. പുറംലോകവുമായി ബന്ധമില്ലാതെ ദിവസങ്ങളോളം ഒരു മുറിയിൽ കഴിയേണ്ടിവരുന്നത് മത്സരാർത്ഥികളുടെ മാനസികാവസ്ഥയെ ബാധിക്കും. സംസാരിക്കാൻ പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ചെറിയ കാര്യങ്ങൾ പോലും വഴക്കിലേക്കും അസ്വസ്ഥതകളിലേക്കും എത്താം.
ബിഗ് ബോസ് നൽകുന്ന ടാസ്കുകൾ, ഗെയിമുകൾ, ജയിൽവാസം, ക്യാപ്റ്റൻസി തുടങ്ങിയവയും മത്സരാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്ന ഘടകങ്ങളാണെന്ന് എലീന ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളാണ് ഷോയെ മുന്നോട്ടുനയിക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു. പുതിയ സീസൺ ആരംഭിച്ച സാഹചര്യത്തിൽ മുൻ മത്സരാർത്ഥിയുടെ പ്രതികരണം സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ