Friday, 11 September 2026
‘Honest storytelling is a powerful means of change
07:10:12 PM IST
Celebrity Talk

‘എനിക്ക് അമ്മയാകാൻ കഴിയില്ല, അതുകൊണ്ട് സെന്റിമെന്റ്സ് എടുക്കില്ല’; ഹെലൻ ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ ദീപ്തി കല്യാണി

SHARE

ഇൻഫ്ലുവൻസർ ധന്യ എസ് രാജേഷും (ഹെലൻ ഹെലൻ ഓഫ് സ്പാർട്ട) ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ദീപ്തി കല്യാണിയും തമ്മിലുള്ള തർക്കം സജീവമാണ്. ഇതിനിടെ ദീപ്തി കല്യാണി നടത്തിയ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ഒരു അഭിപ്രായത്തിന്റെ പേരിൽ വിമർശനം നേരിട്ടത് അംഗീകരിക്കുന്നുവെന്നും എന്നാൽ അതിന് പിന്നാലെ തനിക്കെതിരെ ജെൻഡർ അധിക്ഷേപം ഉണ്ടായെന്നും ദീപ്തി കല്യാണി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ കമ്മ്യൂണിറ്റിയെ എച്ച്ഐവി പടർത്തുന്നവരായി ചിത്രീകരിച്ചെന്നും ദീപ്തി ആരോപിച്ചു.

തന്റെ അഭിപ്രായം ആരോടും അടിച്ചേൽപ്പിക്കുകയോ അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അത് വ്യക്തിപരമായ അഭിപ്രായം മാത്രമായിരുന്നെന്നും ദീപ്തി വ്യക്തമാക്കി. എന്നാൽ പിന്നീട് ഉണ്ടായത് വിമർശനത്തിനപ്പുറമുള്ള അധിക്ഷേപമാണെന്നും, ഹോമോഫോബിക് പരാമർശങ്ങളും തെറിവിളികളും ഉൾപ്പെടെ ഉണ്ടായെന്നും ദീപ്തി ആരോപിച്ചു. സൈബർ ആക്രമണത്തിലൂടെ തന്റെ കുടുംബത്തെയും വീട്ടുകാരെയും അപമാനിച്ചെന്നും കുറിപ്പിൽ പറയുന്നു.

മരണത്തിന്റെ വക്കിൽനിന്ന് താൻ തിരിച്ചെത്തിയത് തന്റെ കമ്മ്യൂണിറ്റിയും ഒപ്പം നിന്ന ചില മനുഷ്യരും കാരണമാണെന്നും ദീപ്തി പറഞ്ഞു. ‘എനിക്ക് അമ്മയാകാൻ കഴിയില്ല, അതുകൊണ്ട് സെന്റിമെന്റ്സ് എടുക്കില്ല. പക്ഷേ ഞാൻ എന്റെ അമ്മയ്ക്ക് ഒരു മകളാണ്’ എന്നും അവർ കുറിച്ചു. കുടുംബത്തിനും കമ്മ്യൂണിറ്റികൾക്കും തന്നെ സ്നേഹിക്കുന്നവർക്കുമായി ജീവിക്കേണ്ടതുണ്ടെന്നും ദീപ്തി വ്യക്തമാക്കി.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →