‘ഇവർ കഞ്ചാവാണോ വലിക്കുന്നത്?’; നടൻ രവി മോഹന്റെയും കെനീഷയുടേയും സ്വകാര്യവീഡിയോ ലീക്കായി, സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
നടൻ രവി മോഹൻ (ജയം രവി)യുടെയും ഗായിക കെനീഷ ഫ്രാൻസിസിന്റെയും സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനം. ഇരുവരും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുകവലിക്കുന്നത് കഞ്ചാവാണെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
രവി മോഹനും ഭാര്യ ആരതിയും തമ്മിലുള്ള വിവാഹമോചനക്കേസ് പുരോഗമിക്കുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നത്. നേരത്തെ വാർത്താസമ്മേളനം നടത്തി ആരതിക്കെതിരെ രവി മോഹൻ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. അന്ന് നടന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ പുതിയ വീഡിയോ പുറത്തുവന്നതോടെ രവിയെ നേരത്തെ പിന്തുണച്ചവരിൽ ചിലർ ഉൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നടനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അഭിനയത്തിന് പുറമെ സംവിധാനത്തിലും നിർമാണത്തിലും സജീവമാകുകയാണ് രവി മോഹൻ. യോഗി ബാബുവിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിന് കെനീഷ ഫ്രാൻസിസാണ് സംഗീതമൊരുക്കുന്നത്. കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ‘ബ്രോകോഡ്’ എന്ന ചിത്രത്തിന്റെ നിർമാണവും രവി മോഹനാണ്. രവി മോഹൻ, അർജുൻ അശോകൻ, എസ്.ജെ. സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്. ലോകേഷ് കനകരാജിന്റെ നേതൃത്വത്തിലുള്ള ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ ‘ബെൻസ്’ എന്ന ചിത്രത്തിലും രവി മോഹൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മലയാളത്തിലെ ദൃശ്യം 3 അല്ല, ഹിന്ദി പതിപ്പ് തീർത്തും വ്യത്യസ്തം; ‘ദൃശ്യം: ദി കൺക്ലൂഷൻ’ ട്രെയ്ലർ പുറത്ത്!
‘അഭിനയ വിസ്മയത്തിന് 75’; മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാൾ