Friday, 11 September 2026
‘Honest storytelling is a powerful means of change
07:09:24 PM IST
Celebrity Talk

‘പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു, ഇക്കണോമിക്സിൽ രണ്ട് ബിരുദങ്ങൾ ഉണ്ട്… അവയൊന്നും കരിയറിൽ ഉപയോഗിക്കേണ്ടി വന്നിട്ടില്ല’; അപർണ തോമസ്

SHARE

തന്റെ കരിയറിലെ മാറ്റങ്ങളും വ്യക്തിജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ്. മാധ്യമരംഗത്ത് നിന്ന് ഫ്ലൈറ്റ് അറ്റൻഡന്റായും പിന്നീട് ഫുൾടൈം കണ്ടന്റ് ക്രിയേറ്ററായും മാറിയ ജീവിതയാത്രയെക്കുറിച്ചാണ് അപർണ ഇൻസ്റ്റാഗ്രാമിലൂടെ തുറന്നുപറഞ്ഞത്.

നാല് വർഷത്തോളം ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്ന അപർണ, ഒരുകാലത്ത് ഭയമില്ലാതെ ആകാശത്ത് പറന്നിരുന്ന തനിക്ക് ഇപ്പോൾ ചെറിയൊരു ടർബുലൻസ് ഉണ്ടായാൽ പോലും ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ച് സംശയം തോന്നാറുണ്ടെന്ന് പറഞ്ഞു. ഇക്കണോമിക്സിൽ രണ്ട് ബിരുദങ്ങൾ നേടിയിട്ടുണ്ടെങ്കിലും അവയൊന്നും കരിയറിൽ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും പത്ത് വർഷമായിട്ടും ഒരു സർട്ടിഫിക്കറ്റ് പോലും സർവകലാശാലയിൽ നിന്ന് വാങ്ങിയിട്ടില്ലെന്നും അപർണ വെളിപ്പെടുത്തി.

മാധ്യമരംഗത്തെ ജോലിക്ക് പിന്നാലെ ഫ്ലൈറ്റ് അറ്റൻഡന്റായും പിന്നീട് താൻ ഏറെ ആസ്വദിക്കുന്ന കണ്ടന്റ് ക്രിയേഷനിലേക്കും മാറുകയായിരുന്നു. നിലവിൽ കണ്ടന്റ് ക്രിയേഷൻ ഫുൾടൈം ജോലിയായി തുടരുകയാണെന്നും അപർണ പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അറിയാമെന്ന് തോന്നാറുണ്ടെങ്കിലും ഏതെങ്കിലും ഒരു മേഖലയിൽ മികച്ചുനിൽക്കുന്നയാളാണോ എന്ന് ഉറപ്പില്ലെന്നും, എന്നാൽ അതിൽ ആശങ്കയില്ലെന്നും അപർണ വ്യക്തമാക്കി.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →