Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:13 PM IST
Celebrity Talk

’58 കിലോയിൽ നിന്ന് 72 കിലോ വരെ, 14 കിലോ കുറച്ചു’ ; യാത്ര എളുപ്പമായിരുന്നില്ലെന്ന് നിമിഷ സജയൻ

SHARE

പുതിയ ചിത്രം ‘ബബിത സിങ്’ എന്ന ചിത്രത്തിനായി ശരീരഭാരം കൂട്ടിയ നടി നിമിഷ സജയൻ 14 കിലോ കുറച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചു. 58 കിലോയിൽ നിന്ന് 72 കിലോ വരെയായിരുന്നു ചിത്രത്തിനായി താരം ശരീരഭാരം വർധിപ്പിച്ചത്. പിന്നീട് നടത്തിയ വെയ്റ്റ് ലോസ് യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും ശാരീരികവും വൈകാരികവുമായ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ നിമിഷ പറഞ്ഞു.

വെയ്റ്റ് ലോസ് ജേർണിയിലെ ആദ്യ പത്ത് ദിവസങ്ങൾ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് താരം വ്യക്തമാക്കി. ഉറക്കക്കുറവ്, മൂഡ് സ്വിങ്‌സ്, നിരാശ, ക്ഷീണം തുടങ്ങിയവ അനുഭവപ്പെട്ടു. ഒരു ഘട്ടത്തിൽ ഈ പ്രക്രിയ തുടരാൻ കഴിയില്ലെന്ന് പോലും തോന്നിയതായും നിമിഷ കുറിച്ചു.

ട്രെയിനിങ് സെഷനുകളിൽ പലപ്പോഴും താൻ വൈകാരികമായി തളർന്നുപോയിരുന്നുവെന്നും നിമിഷ പറഞ്ഞു. ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ച പരിശീലകന് ഇതിന്റെ മുഴുവൻ ക്രെഡിറ്റും നൽകുന്നതായും താരം വ്യക്തമാക്കി. ശരീരഭാരം കുറയ്ക്കുക എന്നതിലുപരി ക്ഷമയും പ്രക്രിയയിലുള്ള വിശ്വാസവും ഈ യാത്ര തന്നെ പഠിപ്പിച്ചെന്നും നിമിഷ പറഞ്ഞു.

“തിരിഞ്ഞുനോക്കുമ്പോൾ ഈ യാത്ര വെറും ശരീരഭാരം കുറയ്ക്കൽ മാത്രമായിരുന്നില്ല. ക്ഷമ, ഈ പ്രക്രിയയിൽ വിശ്വസിക്കുക, ഏറ്റവും പ്രധാനമായി ശരിയായ ഒരാൾ കൂടെയുണ്ടാകുക—ഇതെല്ലാമായിരുന്നു,” എന്നായിരുന്നു നിമിഷയുടെ വാക്കുകൾ.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →