Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:01 PM IST
Celebrity Talk

കുഞ്ഞാവ വരുന്നു; സന്തോഷം പങ്കുവെച്ച് ‘ആവേശം’ താരം മിഥൂട്ടിയും ഭാര്യ പാർവതിയും

SHARE

ആരാധകർക്ക് സന്തോഷവാർത്ത പങ്കുവെച്ച് ‘ആവേശം’ താരം മിഥൂട്ടി എന്ന മിഥുൻ. ഭാര്യ പാർവതി ഗർഭിണിയാണെന്ന സന്തോഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചുള്ള മനോഹരമായ പ്രെഗ്നൻസി ഫോട്ടോഷൂട്ട് ചിത്രങ്ങളും മിഥൂട്ടി പങ്കുവച്ചിട്ടുണ്ട്.

2024ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘ആവേശ’ത്തിലൂടെയാണ് മിഥൂട്ടി പ്രേക്ഷകശ്രദ്ധ നേടിയത്. ടിക് ടോക്കിലൂടെയും റീലുകളിലൂടെയും ശ്രദ്ധേയനായ തൃശൂർ സ്വദേശി, ‘ആവേശ’ത്തിന് പിന്നാലെ ‘മേനേ പ്യാർ കിയ’, ‘കറക്കം’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. പ്രഭുദേവയ്ക്കൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം ‘ബാംഗ് ബാംഗ്’ ആണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് തിരുവനന്തപുരം സ്വദേശിയായ പാർവതിയും മിഥൂട്ടിയും വിവാഹിതരായത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്ന സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു.

ചിമ്മിനി ഡാമിന് സമീപത്തെ മനോഹരമായ പശ്ചാത്തലത്തിലാണ് താരദമ്പതികളുടെ പ്രെഗ്നൻസി ഫോട്ടോഷൂട്ട് നടന്നത്. സ്റ്റാൻലി ജോൺസൺ ആണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് മിഥൂട്ടിക്കും പാർവതിക്കും ആശംസകളുമായി എത്തുന്നത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →