Friday, 11 September 2026
‘Honest storytelling is a powerful means of change
08:00:14 PM IST
Kerala

‘കാന്തപുരം ഉസ്താദിന്റെ ആറുപതിറ്റാണ്ടിലധികം നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മുന്നില്‍വെച്ചു വേണ്ടേ മുഖ്യമന്ത്രി സംസാരിക്കാന്‍’; മുഖ്യമന്ത്രിയോട് മതം വ്യാഖ്യാനിക്കാതെ ഭരണം നടത്താന്‍ കാന്തപുരം വിഭാഗങ്ങള്‍; സത്രീകള്‍ക്ക് ആപത്ത് വരാതിരിക്കാനാണ് അനിയന്ത്രിതമായ രംഗപ്രവേശം തടയുന്നതെന്നും വിശദീകരണം

ന്യൂസ് ഡെസ്ക് 2 September 2026, 6:23 pm
SHARE

സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരെ വിമര്‍ശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന വിദ്യാര്‍ഥി സംഘടനകള്‍. മതം വ്യാഖ്യാനിക്കാന്‍ നില്‍ക്കാതെ മുഖ്യമന്ത്രി ഭരണം നടത്തണമെന്ന് എസ്എസ്എഫ് ആവശ്യപ്പെട്ടു. ‘മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധര്‍മ്മം, മുഖ്യമന്ത്രി ഭരണം നടത്തുക’, എസ്എസ്എഫിന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

മുഖ്യമന്ത്രിക്കെതിരെ എസ്വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫിയും രംഗത്തെത്തി. സ്ത്രീകള്‍ക്ക് ആപത്ത് വരാതിരിക്കാനാണ് അനിയന്ത്രിതമായ രംഗപ്രവേശം തടയുന്നതെന്നും എസ്വൈഎസ് നേതാവ് അവകാശപ്പെട്ടു. സംസ്ഥാനത്തെ സ്ത്രീ പീഡന കേസുകളുടെ കണക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടിയാണ് സ്ത്രീകളുടെ രംഗപ്രവേശനം തടയാനുള്ള തീരുമാനമെന്ന് വരെ ഹ്‌മത്തുള്ള സഖാഫി പറയുന്നത്.

ഇന്നലെ ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നട്ടെല്ലിന്റെ ഉറപ്പ് പരിശോധിച്ചപ്പോള്‍ത്തന്നെ അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന പ്രതീക്ഷിച്ചതാണെന്ന് റഹ്‌മത്തുള്ള ഫൈസി പറഞ്ഞു.

കാന്തപുരം ഉസ്താദിന്റെ ആറുപതിറ്റാണ്ടിലധികം നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മുന്നില്‍വെച്ചു വേണ്ടേ മുഖ്യമന്ത്രിയെപ്പോലുള്ള ഒരാള്‍ അടര്‍ത്തിയെടുത്ത ഒരു വാക്കിന് അര്‍ത്ഥം കല്‍പ്പിക്കാന്‍? അന്യ പുരുഷന്മാരുമായി അനിയന്ത്രിതമായി ഇഴകിച്ചേര്‍ന്നുള്ള രംഗപ്രവേശമാണ് വലിയ നാശമുണ്ടാക്കുമെന്ന് ഉസ്താദ് പറഞ്ഞത്. ഇത് പണ്ടേ പറയുന്നതും എല്ലാ രക്ഷിതാക്കളും അവരുടെ മക്കളെ ഓര്‍മിപ്പിക്കുന്നതുമാണ്. ഇനി അങ്ങനെ കൂടിക്കലര്‍ന്ന് നിയന്ത്രണമില്ലാതെ പെരുമാറിയാല്‍ എന്ത് നാശമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലെ സ്ത്രീപീഡന കേസുകളുടെ കണക്ക് പറഞ്ഞുതരും’,

എസ് വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇനിയും പുരുഷന്‍മാരെ പഴിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ പഴിച്ച് മതവിഭാഗത്തിന്റെ യുവജനനേതാവ് പറയുന്നത് കേട്ടാല്‍ സാമാന്യബുദ്ധിയെ തന്നെ മനുഷ്യര്‍ സംശയിച്ചു പോകും. ആ വാക്കുകള്‍ ഇങ്ങനെയാണ്.

നമ്മുടെ രാജ്യത്തിന്റെ പ്രസിഡണ്ട് ഒരു വനിതയാണ്. നിരവധി ജഡ്ജിമാരും വക്കീലുമാരും വനിതകളുണ്ട്. പട്ടാളത്തിലും പോലീസിലും നല്ല സ്ത്രീസാന്നിധ്യമുണ്ട്. സ്ത്രീകള്‍ക്കായി മാത്രം വനിതാ കമ്മീഷനുമുണ്ട്, സ്ത്രീ പീഡനത്തിനെതിരെ ശക്തമായ നിയമവും നമ്മള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നിട്ടുമെന്തേ സ്ത്രീ പീഡനത്തിന്റെ തോത് മേലോട്ടുതന്നെ കുതിക്കുന്നു? പ്രതികള്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും പുരുഷന്മാരാണ്. ഇവിടെയാണ് സ്ത്രീകള്‍ക്ക് ആപത്ത് വരാതിരിക്കാന്‍ അനിയന്ത്രിതമായ രംഗപ്രവേശം, സ്ത്രീ-പുരുഷ സങ്കലനം ഒരു പ്രധാന കാരണമാകുന്നുണ്ട് എന്ന മത നേതാക്കളുടെ വീക്ഷണം പ്രസക്തമാകുന്നത്. ഇതില്‍ വസ്തുതയുണ്ടോ എന്നു പരിശോധിച്ച് ആവശ്യമെങ്കില്‍ ഇടപെടേണ്ട ഉത്തരവാദിത്തപ്പെട്ടവര്‍ ആരെയെങ്കിലും ഭയന്നോ മാധ്യമ അജണ്ടക്ക് തലവെച്ചോ ബാലിശമായ പ്രസ്താവനകള്‍ നടത്തുന്നത് ഖേദകരമാണെന്ന് പറയാതെ വയ്യ,

Read More
s
ന്യൂസ് ഡെസ്ക്
View all posts →