Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:05 PM IST
Celebrity Talk

‘ഞങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കൾ, മകളെ വളർത്തുന്നത് ഒരുമിച്ച്’; വിവാഹ മോചനത്തിന് ശേഷം മനസുതുറന്ന് ജിവി പ്രകാശ്

SHARE

2013ലായിരുന്നു സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും ഗായിക സൈന്ധവിയും വിവാഹിതരായത്. 2020ൽ മകൾ അൻവി ജനിച്ചു. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2024ലാണ് ഇരുവരും വേർപിരിഞ്ഞത്. ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും മുൻ പങ്കാളി സൈന്ധവിയുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറയുകയാണ് ജിവി പ്രകാശ്.

വേർപിരിഞ്ഞെങ്കിലും സൈന്ധവിയുമായി ഇപ്പോഴും അടുത്ത സൗഹൃദം തുടരുകയാണെന്നും മകൾ അൻവിയെ ഇരുവരും ചേർന്ന് വളർത്തുകയാണെന്നും ജിവി പ്രകാശ് വ്യക്തമാക്കി. തമിഴ് ചാനലായ ഗലാട്ട പ്ലസിന് ഗായിക ശിവാംഗി നൽകിയ അഭിമുഖത്തിലാണ് ജിവി പ്രകാശ് വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചത്. സ്കൂൾ കാലം മുതൽ സൈന്ധവിയുമായി സൗഹൃദത്തിലായിരുന്നുവെന്നും ആ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്നും ജിവി പ്രകാശ് പറഞ്ഞു.

വിവാഹമോചനത്തിന് ശേഷവും ഇരുവരും പരസ്പരം ബഹുമാനിക്കുന്നുണ്ടെന്നും മകളുടെ കാര്യങ്ങളിൽ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്നും ജിവി പ്രകാശ് വ്യക്തമാക്കി. മകൾ അൻവി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്നും സൈന്ധവിയും അൻവിയും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്നും ജിവി പ്രകാശ് പറഞ്ഞു. അതേസമയം വിവാഹബന്ധം അവസാനിച്ചെങ്കിലും ഇരുവരും സൗഹൃദം തുടരുകയാണ്. സംഗീത പരിപാടികളിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുണ്ട്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →