Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:11 PM IST
Celebrity Talk

‘എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല, പരസ്‌പരം നന്നായി മനസ്സിലാക്കിയപ്പോൾ വേർപിരിയുന്നതാണ് നല്ലതെന്നു തോന്നി’; ഭാര്യയുമായി വേർപിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി വിനായകൻ

SHARE

ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടൻ വിനായകൻ. പരസ്പരം നന്നായി മനസ്സിലാക്കിയപ്പോൾ വേർപിരിഞ്ഞ് ജീവിക്കുന്നതാണ് ഇരുവർക്കും നല്ലതെന്ന് തോന്നിയെന്ന് വിനായകൻ പറഞ്ഞു. വേർപിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും ഇപ്പോഴും തന്റെ കാര്യങ്ങൾ മുൻ ഭാര്യ നോക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വിനായകൻ വ്യക്തിജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്. തങ്ങൾ തമ്മിൽ വഴക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് വേർപിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്ലെന്നും ഭാര്യ ബാങ്കിലാണ് ജോലി ചെയ്യുന്നതെന്നും വിനായകൻ വ്യക്തമാക്കി.

“എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. അതാണ് വേർപിരിയലിലേക്ക് നയിച്ചത്. എന്റെ പ്രശ്‌നമായിരുന്നു, അവളുടെ പ്രശ്‌നമല്ല. ഇപ്പോഴും എന്റെ കാര്യങ്ങൾ അവർ നോക്കുന്നുണ്ട്. പരസ്പരം നന്നായി മനസ്സിലാക്കിയപ്പോൾ വേർപിരിയുന്നതാണ് നല്ലതെന്ന് തോന്നി. അല്ലെങ്കിൽ പുള്ളിക്കാരിക്ക് വലിയ പ്രശ്‌നമായേനെ. സമാധാനം കൊടുക്കുന്നില്ല ഞാൻ. അവർ അവരുടേതായ രീതിയിൽ ജീവിക്കട്ടെ. അതാണ് എനിക്കും അവർക്കും നല്ലത്,” വിനായകൻ പറഞ്ഞു.

പൊതുസമൂഹത്തിന് മുന്നിൽ താൻ അകലം പാലിക്കുന്നത് സ്വയം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും വിനായകൻ പറഞ്ഞു. തനിക്ക് ഓവർതിങ്കിങ് കൂടുതലാണെന്നും ചില വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നടനായിട്ടാണ് ആളുകൾ തന്നെ എല്ലായിടത്തും കാണുന്നതെന്നും സ്വന്തം വ്യക്തിത്വം പുറത്തെടുക്കാൻ കഴിയാത്തത് വലിയ സങ്കടമാണെന്നും വിനായകൻ പറഞ്ഞു. മുൻ ഭാര്യയോടായിരുന്നു തനിക്ക് ഏറ്റവും കൂടുതൽ മനസുതുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നതെന്നും ആ ബന്ധം നഷ്ടപ്പെട്ടതോടെ താൻ കൂടുതൽ ‘ഡാർക്ക്’ ആയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →