Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:10 PM IST
Celebrity Talk

‘പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതം, ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും’; വികെ ശ്രീരാമന്‍

SHARE

പുലിക്കളിയെ അധിക്ഷേപിച്ച് എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ. രൂപവൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാവൈകൃതം ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ലെന്നും ശ്രീരാമൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ കുറിച്ചു. പുലിക്കളി ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന പേരിൽ ഇതിനെക്കുറിച്ച് പരാമർശമുണ്ടെന്നുമുള്ള വാദത്തെയും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്രസഹായം എം.പി. സുരേഷ് ഗോപി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീരാമന്റെ പരാമർശം പുറത്തുവന്നത്. കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അതേസമയം, ശ്രീരാമന്റെ പരാമർശം പ്രതിഷേധാർഹമാണെന്ന് പുലിക്കളി സംഘങ്ങൾ പ്രതികരിച്ചു. പാരമ്പര്യമായി തുടരുന്ന കലാരൂപത്തെ അപമാനിക്കുന്നതാണ് ശ്രീരാമന്റെ പരാമർശമെന്നും സംഘങ്ങൾ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.

ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ ‘ശാര്‍ദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ് സുബ്രന്‍സാമി പറയുന്നത്.

അതാണൊരാശ്വാസം.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →