ചേച്ചി എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ? വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ? സംശയം പങ്കുവച്ച് വിനയൻ
സൂപ്പർഹിറ്റ് ചിത്രം ‘ആകാശഗംഗ’യുടെ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയൻ. ചിത്രത്തിൽ ഗംഗയായി അഭിനയിച്ച മയൂരിക്കും നടി സുകുമാരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിനയൻ പഴയ ഓർമകൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇരുവരുടെയും വിയോഗത്തെക്കുറിച്ചും കുറിപ്പിൽ അദ്ദേഹം പരാമർശിച്ചു.
1998ൽ ‘ആകാശഗംഗ’യുടെ ചിത്രീകരണം ആരംഭിച്ച് എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തിയതെന്ന് വിനയൻ പറഞ്ഞു. നിരവധി നടിമാരെ പരിഗണിച്ചെങ്കിലും ആരും കഥാപാത്രത്തിന് അനുയോജ്യരാകാതെ വന്നതോടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ട ഘട്ടമുണ്ടായി. ഇതിനിടെയാണ് ചെന്നൈയിൽ മയൂരി എന്ന നടിയുണ്ടെന്നും അഭിനയിപ്പിച്ച് നോക്കാമെന്നും സുകുമാരി നിർദേശിച്ചതെന്നും വിനയൻ ഓർത്തെടുത്തു.
മയൂരി ഗംഗയുടെ വേഷം മികച്ച രീതിയിൽ അവതരിപ്പിച്ചെന്നും തുടർന്ന് നിരവധി മലയാള സിനിമകളിൽ അഭിനയിച്ചെന്നും വിനയൻ പറഞ്ഞു. എന്നാൽ 2005ൽ 23-ാം വയസ്സിൽ മയൂരി ആത്മഹത്യ ചെയ്ത വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും വിശ്വസിക്കാനായില്ലെന്നും അദ്ദേഹം കുറിച്ചു. സിനിമയിലെ നിർണായക ഘട്ടങ്ങളിൽ സുകുമാരി നൽകിയ പിന്തുണയും വിനയൻ ഓർമിച്ചു.
പുതുതായി ഒരുക്കുന്ന ഫാന്റസി ചിത്രത്തിൽ ‘ആകാശഗംഗ’ എന്ന കഥാപാത്രം വരുന്നുണ്ടെന്നും അതിനായി നടിയെ തിരയുകയാണെന്നും വിനയൻ പറഞ്ഞു. ഇതോടെയാണ് പഴയ ഗംഗയെയും മയൂരിയെ തനിക്ക് പരിചയപ്പെടുത്തിയ സുകുമാരിയെയും ഓർത്തതെന്നും അദ്ദേഹം കുറിച്ചു. സുകുമാരിയുടെ അവസാനകാലത്തെക്കുറിച്ചുള്ള ഓർമകളും പങ്കുവച്ച വിനയൻ, അവരുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ തനിക്ക് ഇന്നും വ്യക്തതയില്ലെന്നും വ്യക്തമാക്കി.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ