Monday, 21 September 2026
‘Honest storytelling is a powerful means of change
08:37:11 AM IST
Film News

‘ടോക്സിക്’ സിനിമയുടെ വിജയത്തിന് തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര! വൈറലായ ചിതങ്ങൾക്ക് പിന്നിൽ

SHARE

തല മൊട്ടയടിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ നടി നയന്‍താരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓഗസ്റ്റ് 16 മുതലാണ് ചിത്രങ്ങൾ എക്‌സിലും ഇൻസ്റ്റഗ്രാമിലുമടക്കം വൈറലായത്. പുതിയ ചിത്രം ‘ടോക്സിക്’ വിജയിക്കാനായി നയൻതാര തല മുണ്ഡനം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങൾ യഥാർഥമല്ലെന്നാണ് വസ്തുത.

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ യഥാർഥ ചിത്രങ്ങളിൽ മാറ്റം വരുത്തിയാണ് നയൻതാര തല മുണ്ഡനം ചെയ്തതായുള്ള ദൃശ്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം നയൻതാര തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അന്ന് പകർത്തിയ ചിത്രങ്ങളും വീഡിയോകളും എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരിക്കുന്നത്.

വൈറലായ ചിത്രങ്ങളിൽ കാണുന്നതുപോലെ നയൻതാര തല മുണ്ഡനം ചെയ്തിട്ടില്ല. താരത്തിന്റെ ഹെയർസ്റ്റൈലിലും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ‘ടോക്സിക്’ സിനിമയുടെ റിലീസുമായി ബന്ധപ്പെടുത്തിയാണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്താനിരിക്കെയാണ് നയൻതാരയുടെ പേരിൽ എഐ നിർമിത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →