പാലക്കാട് വൻ ലഹരിവേട്ട; പിടിയിലായത് ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍
ന്യൂസ് ഡെസ്ക്
17 August 2026, 11:33 am
പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയിലായി. ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്‍റെ പിടിയിലാവുന്നത്. ഒരു കിലോ എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഓണക്കാലത്തെ സ്പെഷ്യൽ വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികള്‍ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചത് എന്നാണ് വിവരം. കാറിൽ ബെംഗളൂരുവിൽ നിന്നാണ് പ്രതികള്‍ എംഡിഎംഎ എത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു പ്രതികളുടെ ലഹരിക്കടത്ത്.
Read More
വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം; മഴ കനത്തതോടെ ഉപഭോഗം കുറഞ്ഞു
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി; കാണാതായ സജിതയ്ക്കായി തിരച്ചിൽ തുടരുന്നു
ന്യൂസ് ഡെസ്ക്
View all posts →