Monday, 21 September 2026
‘Honest storytelling is a powerful means of change
09:15:24 AM IST
Kerala

‘സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല’; മോഹൻലാൽ നായകനായ ‘അതിമനോഹരം’ സിനിമക്ക് ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്

SHARE

മോഹൻലാൽ നായകനായ ‘അതിമനോഹരം’ സിനിമക്ക് ശബരിമലയിൽ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. പെരിയാർ ടൈഗർ റിസർവിൽ ഷൂട്ടിംഗ് നടത്താനും അനുമതിയില്ല. ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ ടൈഗർ റിസർവിൽ ആണ് ഉൾപ്പെടുന്നതാണ്.

അതേസമയം റാന്നി വനം ഡിവിഷനിൽ അനുമതി ലഭിച്ചു. പമ്പാ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷൻ ആണ്. പമ്പയ്ക്ക് മുമ്പുള്ള പ്രദേശങ്ങളിൽ നാളെ ഷൂട്ടിംഗ് നടക്കും. മോഹൻലാൽ നായകനായ ‘അതിമനോഹരം’ തരുൺ മൂർത്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നത്.

ഷൂട്ടിംഗിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. ഉപാധികളോടെയാണ് സന്നിധാനത്തും പരിസരത്തും വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നത്. നേരത്തെ മകരവിളക്ക് കാലത്ത് ശബരിമലയില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദമായിരുന്നു. ഇത്തവണ അനുമതിക്ക് അപേക്ഷ നല്‍കി അതിന്മേലാണ് തീരുമാനമെടുത്തിരുന്നത്.

s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →