Tuesday, 22 September 2026
‘Honest storytelling is a powerful means of change
01:24:40 PM IST
National

തലപ്പാവിലും ഫാഷൻ! 2014 മുതൽ 2026 വരെ പ്രധാനമന്ത്രി ധരിച്ച സ്വാതന്ത്ര്യദിന തലപ്പാവുകളിലൂടെ…

ന്യൂസ് ഡെസ്ക് 15 August 2026, 1:45 pm
SHARE

ചെങ്കോട്ടയിൽ 2026 ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ തന്റെ തുടർച്ചയായ പതിമൂന്നാമത്തെ പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ ചെങ്കോട്ടയിലേക്കും പ്രധാനമന്ത്രി മോദിയിലേക്കും തിരിഞ്ഞു. വിദ്യാഭ്യാസം മുതൽ സംസ്കാരം വരെ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് അദ്ദേഹത്തിന്റെ വസ്ത്രധാരണ തിരഞ്ഞെടുപ്പായിരുന്നു.

എല്ലാ വർഷത്തെയും പോലെ അദ്ദേഹം ഒരു തലപ്പാവ് ധരിച്ചിരുന്നു. 2014ലെ അദ്ദേഹത്തിന്റെ ആദ്യ പ്രസംഗം മുതൽ, പ്രധാനമന്ത്രിയുടെ തലപ്പാവുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം, പ്രധാനമന്ത്രി മോദി മെറൂൺ അല്ലെങ്കിൽ കടും ചുവപ്പ് ബന്ധാനി തലപ്പാവ് ധരിച്ചാണ് എത്തിയത്.

2025ൽ കാവി തലപ്പാവും വെള്ള കുർത്ത-ചൂരിദാർ സെറ്റിനൊപ്പം കാവി ബന്ദ്ഗള ജാക്കറ്റും ത്രിവർണ സ്റ്റോളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ചത്. 2024ൽ വെള്ള കുർത്ത-ചൂരിദാറിനൊപ്പം ഇളംനീല ബന്ദ്ഗള ജാക്കറ്റും രാജസ്ഥാനി ലെഹരിയ പ്രിന്റിലുള്ള തലപ്പാവും തിരഞ്ഞെടുത്തു.

2023ൽ മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങളിലുള്ള ബന്ദഹാനി പ്രിന്റ് തലപ്പാവും കറുത്ത വി-നെക്ക് ജാക്കറ്റുമായിരുന്നു മോദിയുടെ വേഷം. 2022ൽ ചുവപ്പ് രൂപങ്ങളും നീളുന്ന വാലുമുള്ള കാവി തലപ്പാവും നീല ജാക്കറ്റും ധരിച്ചു. 2021ൽ ക്രീമും കാവിയും കലർന്ന തലപ്പാവും ഹാഫ് സ്ലീവ് കുർത്തയുമായിരുന്നു വേഷം. കോവിഡ് കാലമായിരുന്ന 2020ൽ കാവി കരകളുള്ള വെള്ള സ്‌കാർഫ് മുഖാവരണമായും ഉപയോഗിച്ചു. അതുതന്നെ മാസ്‌കായും ഉപയോഗിച്ചു.

2019ൽ ഓറഞ്ചും പച്ചയും കലർന്ന രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവും 2018ൽ ചുവപ്പ്-കാവി നിറങ്ങളിലുള്ള തലപ്പാവും മോദി തിരഞ്ഞെടുത്തു. 2017ൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചേർന്ന തലപ്പാവും 2016ൽ നീളമുള്ള വാലോടുകൂടിയ പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ടൈ-ആൻഡ്-ഡൈ തലപ്പാവുമായിരുന്നു.

പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമായ 2014ൽ പച്ച വാലോടുകൂടിയ തിളക്കമുള്ള ചുവപ്പ് ജോധ്പുരി ബന്ദേജ് സാഫയാണ് മോദി ധരിച്ചത്. 2015ൽ ചുവപ്പ്, പച്ച, പിങ്ക് നിറങ്ങൾ ചേർന്ന മഞ്ഞ തലപ്പാവിനൊപ്പം ത്രിവർണ പോക്കറ്റ് സ്‌ക്വയറും അണിഞ്ഞിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →