Monday, 21 September 2026
‘Honest storytelling is a powerful means of change
07:27:17 PM IST
Celebrity Talk

‘നടനാകാൻ കാരണം വീട്ടിലെ സാമ്പത്തിക പ്രതിസന്ധി’; പണം സമ്പാദിച്ച് അമ്മയ്ക്ക് കൊടുക്കുകയായിരുന്നു ലക്ഷ്യം: സൂര്യ

SHARE

സിനിമയിലേക്ക് കടന്നു വരാന്‍ കാരണമായത് കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികകളാണെന്ന് നടൻ സൂര്യ. സിനിമാ കുടുംബത്തില്‍ നിന്നുമാണ് സൂര്യ കടന്നു വരുന്നത്. എന്നാല്‍ അച്ഛന്‍ ശിവകുമാറിന്റെ മാനറിസങ്ങളൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ താന്‍ ബോധപൂര്‍വ്വം അദ്ദേഹത്തിന്റെ സിനിമകള്‍ കാണാതിരുന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു.

‘ഞാനൊരു നടനാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാര്‍ത്തി എന്നും സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. അഞ്ച് ദിവസം മുമ്പ് മാത്രമാണ് കാമറയ്ക്ക് മുമ്പില്‍ നില്‍ക്കേണ്ടി വരുമെന്ന് ഞാന്‍ അറിയുന്നത്. അതിനാല്‍ ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. കാമറയ്ക്ക് മുന്നില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചത്. പതിയെ അതൊരു ഉത്തരവാദിത്തമായി മാറി.

വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിനാല്‍ എനിക്ക് അഭിനയിച്ചേ മതിയാകുവെന്നായി. പണം സമ്പാദിച്ച് അമ്മയ്ക്ക് കൊടുക്കുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച ഉപാധികളില്ലാത്ത സ്‌നേഹം, ഞാന്‍ സ്‌ക്രീനില്‍ തെറ്റുകള്‍ വരുത്തിയപ്പോള്‍ പോലും, ആ ഉത്തരവാദിത്തത്തെ ഗൗരവ്വത്തോടെ കാണാന്‍ പ്രേരിപ്പിച്ചു’ സൂര്യ പറയുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →