‘ബെംഗളൂരുവിൽ വോട്ടർ പട്ടികയിൽ നിന്ന് എന്റെ പേര് വെട്ടി; ഐഡി തിരികെ കിട്ടാൻ ഇനി എന്തൊക്കെ രേഖകൾ ഹാജരാക്കേണ്ടിവരും?: പ്രകാശ് രാജ്
കർണാടകയിൽ നടക്കുന്ന എസ്ഐആർ നടപടികൾക്കിടെ തന്റെ വോട്ടവകാശം റദ്ദാക്കിയതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ്. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
‘പ്രിയ സുഹൃത്തുക്കളെ, നിങ്ങളുമായി ഒരു തമാശ പങ്കുവെക്കാനുണ്ട്. എസ്‌ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തിൽ നിന്ന് വോട്ടവകാശം റദ്ദാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ല തമാശ, അല്ലേ? ഞാൻ ജനിച്ചതും വളർന്നതും ഈ മണ്ഡലത്തിലാണ്. എന്റെ സ്കൂൾ, കോളേജ് പഠനവും നാടക പ്രവർത്തനങ്ങളുമെല്ലാം ഇവിടെയായിരുന്നു. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, ഞാൻ ഈ മണ്ഡലത്തിലെ എംപി സ്ഥാനാർത്ഥി കൂടിയായിരുന്നു. എന്തായാലും തമാശ നന്നായിട്ടുണ്ട്. ഗെയിം ഓൺ. വോട്ടർപട്ടികയിൽ പേര് തിരിച്ചുപിടിക്കാൻ ഇനി എന്തെല്ലാം രേഖകൾ ഹാജരാക്കേണ്ടിവരും? എന്നും പരിഹാസരൂപേണ അദ്ദേഹം ചോദിക്കുന്നുണ്ട്.
‘പ്രിയദർശിനി’യുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സാരി വിതരണമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം : കെഎസ്ആർടിസി
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 15 വയസ്സുകാരൻ കൊല്ലപ്പെട്ടു